ഐയെ പേടിച്ച് മലയാളം മമ്മൂട്ടിയും നിവിന്‍പോളിയും
ഷങ്കറിന്റെ ഐയുടെ വരവിനെ പേടിച്ച് പുതിയ മലയാളം സിനിമകളൊന്നും റിലീസ് ചെയ്യുന്നില്ല. രാജേഷ് പിള്ളയുടെ മിലി പുതുവര്‍ഷം ആദ്യം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും ജനുവരി മൂന്നാംവാരത്തിലേക്കു മാറ്റുകയായിരുന്നു.
ഷങ്കറും-വിക്രമും വീണ്ടും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഐ കേരളത്തില്‍നൂറിലേറെ തിയറ്ററുകളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ തിരക്കിനിടയില്‍ റിലീസ് ചെയ്താല്‍ സിനിമ കാണാന്‍ ആളില്ലാതാകുമെന്ന പേടിയിലാണ് മലയാളം സിനിമാ പ്രവര്‍ത്തകര്‍. അതുകൊണ്ടു തന്നെ ഐയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ചിത്രങ്ങള്‍ എത്തുന്നത്.

2015 പിറന്ന് രണ്ടാം ആഴ്ചയിലേക്കു പ്രവേശിച്ചിട്ടും നല്ലൊരു ചിത്രവും റിലീസ് ചെയ്യാത്ത അവസ്ഥയിലാണ്. ക്രിസ്മസിനു റിലീസ് ചെയ്ത മലയാളം സിനിമകള്‍ മാത്രമേ തിയറ്ററിലുള്ളൂ. കസിന്‍സ്, ആമയും മുയലും നഗരവാരിധി നടുവില്‍ ഞാന്‍ എന്നിവയില്‍ ചിലതെല്ലാം ബി ക്ലാസിലേക്കു മാറി കഴിഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളാണ് ഇപ്പോള്‍ തിയറ്ററുകളില്‍ കളിക്കുന്നത്.
ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്യുന്ന അമ്മയുടെ താരാട്ട് എന്ന ചിത്രമാണ് ഈ ആഴ്ച എത്തുന്നത്. അതാകട്ടെ താരപകിട്ടില്ലാത്തൊരു ചിത്രമാണ്. ആദ്യകാല നടന്‍ മധുവും ശാരദയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകയുണ്ട്.
മമ്മൂട്ടിയുടെ ഫയര്‍മാന്‍, പൃഥ്വിയുടെ പോക്കറ്റ് 43 എന്നിവയാണ് ഈ മാസം എത്താനുള്ള മറ്റു ചിത്രങ്ങള്‍. ഐ നല്ല കലക്ഷന്‍ നേടുകയാണെങ്കില്‍ ഇവയുടെ റിലീസും നീളും.


Click it and Unblock the Notifications