ആറ് മാസം, ആറ് ഹിറ്റ്, 150 കോടി നഷ്ടം

By Nirmal Balakrishnan

2014 പകുതി പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ റിലീസ് ചെയ്തത് 78 ചിത്രങ്ങള്‍. ഇതില്‍ ലാഭമുണ്ടാക്കിയത് ആറു ചിത്രങ്ങളും. നിവിന്‍പോളിയുടെ ഓം ശാന്തി ഓശാന, 1983, ഹൗ ഓള്‍ഡ് ആര്‍യു, റിങ് മാസ്റ്റര്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, സെവന്‍ത് ഡേ എന്നിവയാണ് നിര്‍മാതാക്കള്‍ക്കു ലാഭമുണ്ടാക്കികൊടുത്തത്.തിയറ്ററില്‍ പരാജയപ്പെട്ട 72 ചിത്രങ്ങളെല്ലാംകൂടി ഏകദേശം 150 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 153 ചിത്രങ്ങളായിരുന്നു തിയറ്ററിലെത്തിയിരുന്നത്. ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ 78 ചിത്രങ്ങളെത്തി. ഇങ്ങനെ നോക്കിയാല്‍ കഴിഞ്ഞവര്‍ഷത്തെയും കണക്കിനു മുകളില്‍പോകും മലയാള സിനിമകളുടെ എണ്ണം. അതായത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നതെര്‍ഥം.

how-old-are-you-bangalore-days-1983

72 ചിത്രങ്ങള്‍ പരാജയപ്പെട്ടതില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരെയുണ്ട്. ന്യൂജനറേഷന്‍ ചിത്രങ്ങളായി എത്തിയ ഒറ്റ ചിത്രത്തിനും ഈ വര്‍ഷം വിജയം കൈവരിക്കാന്‍ ,സാധിച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

മൂന്നു ഹിറ്റുകള്‍ നേടി നിവിന്‍ പോളിയാണ് നായകന്‍മാരുടെ നിരയില്‍ മുന്‍പില്‍. മൂന്നു ചിത്രങ്ങളില്‍അഭിനയിച്ച് രണ്ടെണ്ണം പരാജയപ്പെട്ട അവസ്ഥയിലാണ് ദുല്‍ക്കര്‍ സല്‍മാന്‍. ബാംഗഌര്‍ ഡെയ്‌സിലൂടെ അല്‍പമെങ്കിലും ആശ്വസിക്കാന്‍ കഴിഞ്ഞു എന്നു വേണമെങ്കില്‍ പറയാം. മമ്മൂട്ടി- മോഹന്‍ലാല്‍ സൂപ്പര്‍താരങ്ങളുടെ കാര്യമാണ് കഷ്ടമായത്. മൂന്നുചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി പരാജയപ്പെട്ടത്. ബാല്യകാലസഖി, പ്രെയ്‌സ് ദ് ലോര്‍ഡ്, ഗാങ്‌സ്റ്റര്‍ എന്നിവ. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡും കോടികളുടെ നഷ്ടമുണ്ടാക്കി. ലാല്‍ അതിഥിയായി അഭിനയിച്ച കൂതറയും വന്‍പരാജയമായി.

റിങ്മാസ്റ്ററിന്റെ വിജയം ദിലീപിന് ആശ്വാസമായി. തൊട്ടുമുന്‍പ് തിയറ്ററിലെത്തിയിരുന്ന ഏഴു സുന്ദര രാത്രികള്‍ വന്‍പരാജയമായിരുന്നു. നഷ്ടം സംഭവിച്ച മറ്റൊരു നടന്‍ ജയറാം ആണ്. സലാം കാശ്മീര്‍, ഒന്നുംമിണ്ടാതെ, ഉല്‍സാഹ കമ്മിറ്റി എന്നിവ വന്‍പരാജയമായി. ദുല്‍ക്കര്‍സല്‍മാന്റെ വണ്‍ ബൈ ടു വന്‍ പരാജയമായപ്പോള്‍ ബാംഗഌര്‍ ഡെയ്‌സ് മാനം രക്ഷിച്ചു. കുഞ്ചാക്കോ ബോബന്റെ കൊന്തയും പൂണൂലും ലോ പോയന്റ്, പോളി ടെക്‌നിക് എന്നിവ നേരിയ വിജയം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ഈ മാസം മലയാളത്തില്‍ക ാര്യമായ റിലീസുകള്‍ ഉണ്ടാകില്ല. വരുംമാസങ്ങളില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ധാരാളം റിലീസ് ചെയ്യാനുണ്ട്. ഓണത്തിനും കൂടുതല്‍ ചിത്രങ്ങളെത്തുമ്പോള്‍ ഇപ്പോഴത്തെ നഷ്ടങ്ങള്‍ നികത്തുമെന്നു പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X