പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

By Aswathi

സന്തോഷമുള്ള മനസ്സാണ് എന്നും സൗന്ദര്യമുള്ള മുഖത്തിന്റെ രഹസ്യം എന്നത് പരസ്യമായ ഒരു കാര്യമാണ്. ധാത്രിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അതൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രായം തളര്‍ത്താത്ത സൗന്ദര്യം. പ്രായം കൂടുന്തോറും മമ്മൂട്ടിയുടെ സന്ദര്യം കൂടുകയാണെന്ന് വേണം പറയാന്‍.

മമ്മൂട്ടിയെ പോലെ തന്നെ മറ്റൊരാള്‍കൂടെയുണ്ട് വെള്ളിത്തിരയില്‍. 'അനിയത്തി പ്രാവി'ലൂടെ വെള്ളിത്തിരയിലെത്തിയ കുഞ്ചാക്കോ ബോബന്‍. തമാശയ്ക്കാണെങ്കിലും സീനിയേഴ്‌സ് എന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ പറയുന്നുണ്ട്, 'അവനിപ്പോഴും മധുരപ്പതിനേഴല്ലേ, പ്രായം തോന്നിക്കാത്ത ജന്തു' എന്ന്. സംഗതി സത്യമാണ് കേട്ടോ..

വര്‍ഷം കൂടുന്തോറും സൗന്ദര്യം കൂടുന്നുവോ

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

വര്‍ഷം കഴിയുന്തോറും മമ്മൂട്ടിയ്ക്ക് സൗന്ദര്യം കൂടുകയാണ്. തലമുടി അല്പം നരച്ചത് ചായം കൊണ്ട് അഡ്ജസ്റ്റ് ചെയ്താല്‍ അതും തോന്നിക്കില്ല.

 62 തികഞ്ഞ യുവാവ്

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

1951 ലാണ് മമ്മൂട്ടിയുടെ ജനനം. സെപ്റ്റബര്‍ 7 ആയാല്‍ 62 വസ്സ് പൂര്‍ത്തിയാകും.

ദുല്‍ഖറിനൊപ്പം സഹോദരന്‍

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

28 വയസ്സ് കഴിഞ്ഞ മകന്റെ വാപ്പയാണ് മമ്മൂട്ടിയെന്ന് ആരെങ്കിലും പറയുമോ. അതുകൊണ്ടെന്തായി, മകനൊപ്പം ജ്യേഷ്ഠ സഹോദരന്റെ വേഷത്തിലാണത്രെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്

സിനിമയില്‍ പോലും അസൂയക്കാര്‍

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

മമ്മൂട്ടിയുടെ ഈ സന്ദര്യത്തില്‍ സിനിമയില്‍ പോലും അസൂയക്കാരുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പക്ഷെ സൗന്ദര്യ ടിപ്‌സിന് വേണ്ടി തന്റെ അരികില്‍ വരുന്ന നടന്മാരെ മമ്മൂട്ടി നിരാശപ്പെടുത്താറുമില്ല. അടുത്തിടെ ദിലീപും മമ്മൂട്ടിയെ അനുകരിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു

ചാക്കോച്ചനോ

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

ചാക്കോച്ചന്റെ വയസ്സ് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും പ്രായത്തിനെ വെല്ലുന്ന സൗന്ദര്യമാണ് ചാക്കോച്ചനെന്ന് പറയാതെ വയ്യ

അനിയത്തി പ്രാവും സീനിയേഴ്‌സും

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

1997 ല്‍ അനിയത്തില്‍ പ്രാവിലൂടെ ബി എയ്ക്ക് ചേര്‍ന്ന കുഞ്ചാക്കോ ബോബന്‍ 2011 ല്‍ സീനിനേഴ്‌സില്‍ എംഎയ്ക്ക് ചേരാന്‍ വന്നപ്പോഴും വലിയ പ്രായ വ്യത്യാസമൊന്നും ആ മുഖത്ത് പ്രതിഫലിച്ചിട്ടില്ല.

സൗന്ദര്യം കൂടിയോ

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

അനിയത്തി പ്രാവിലും നിറത്തിലും കണ്ടിരുന്ന ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജ് മാറി ചാക്കോച്ചന്‍ തനി ഒരു ഹീറോയായി വളരുന്നത് ഇപ്പോഴാണ്. സൗന്ദര്യത്തിലും അതിന്റേതായാ മാറ്റങ്ങളുണ്ട്

ഇപ്പോഴും യുവത്വത്തിനൊപ്പം

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

സെവന്‍സ്, ഡോക്ടര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തിലെ യങ് സ്റ്റാര്‍സിനൊപ്പമാണ് കുഞ്ചോക്കോ ബോബനും അഭിനയിച്ചത്.

ഏത് കാലഘട്ടത്തിനും റെഡി

പ്രായം കൂടുംന്തോറും സൗന്ദര്യം കൂടുന്ന രണ്ട് വ്യക്തികള്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആടിപ്പാടി പ്രണയ ചിത്രങ്ങളും മറ്റും റിലീസാകുമ്പോഴും അനിയത്തിപ്രാവും മയില്‍പ്പീലിക്കാവുമൊക്കെയായി തൊണ്ണൂറുകളുടെ അവസാനത്തില്‍ ചാക്കോച്ചനുമുണ്ട്. അവിടെ നിന്ന് 2000 എത്തിയപ്പോള്‍ ദിലീപ്, ജയസൂര്യ എന്നിവര്‍ക്കൊപ്പം സമാനമായ വേഷങ്ങളും. ഇപ്പോള്‍ നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം യങ്‌സ്റ്റേഴിന്റെ പട്ടികയിലും അവര്‍ക്കൊപ്പം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X