Don't Miss!
- News
സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടി, ഇത് ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമണം: കെ സുരേന്ദ്രന്
- Sports
IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്
- Finance
1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ അറിയാം
- Automobiles
സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്
- Technology
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
'പെണ്ണുങ്ങള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, ഞാന്‍ അത് നോക്കി ആസ്വദിക്കും'; വിവാദമായി സുധീറിന്റെ വാക്കുകൾ!
അറിയപ്പെടുന്ന താരങ്ങൾ അഭിമുഖങ്ങളിലോ സോഷ്യൽമീഡിയ പോസ്റ്റുകളിലോ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ അത് വലിയ രീതിയിൽ ജനങ്ങളെ സ്വാധീനിക്കും. അതിനാൽ തന്നെ അത്തരം പ്രസ്താവനകൾ താരങ്ങൾ നടത്തിയാൽ സോഷ്യൽമീഡിയ ഉടൻ തന്നെ വിമർശിക്കുകയും ചെയ്യും.
അത്തരത്തിൽ ഇപ്പോൾ സോഷ്യൽമീഡിയ വിമർശിക്കുന്ന ഒരു താരമാണ് നടൻ സുധീർ. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ സുധീർ നടത്തിയത്.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ സുധീർ നടത്തിയത്. 'കുട്ടി നല്ല ഡ്രസ് ഇട്ടുകൊണ്ട് പോയാല്‍ ഞാന്‍ വായ്‌നോക്കും. വായ്‌നോക്കുന്നത് എന്റെ ഹോബിയാണ്.'
'നിങ്ങള്‍ എന്തിനാണ് നന്നായി ഡ്രസ് ചെയ്യുന്നത്?. നിങ്ങള്‍ എന്തിനാണ് ലിപ്സ്റ്റിക് ഇടുന്നത്. നിങ്ങള്‍ക്ക് പര്‍ദ ഇട്ടുനടന്നാല്‍ പോരേ. പെണ്ണുങ്ങള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാനാണ്' സുധീർ പറഞ്ഞ് തുടങ്ങി.
ഇത്രയും സുധീർ പറഞ്ഞപ്പോൾ തന്നെ അഭിമുഖം എടുക്ക അവതാരക അങ്ങനെയല്ലെന്ന് പറഞ്ഞ് തിരുത്താൻ ശ്രമിച്ചു. പക്ഷെ വീണ്ടും സുധീർ ഇതേ തരത്തിൽ സംസാരം തുടർന്നു. 'ആണ് ചക്കരേ. നീ ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് നിന്നോട് അസൂയ തോന്നും.'
'അവളെന്നെക്കാളും ഒരുങ്ങിയല്ലോ എന്ന് വിചാരിക്കും. കൊള്ളാം കേട്ടോ... നന്നായി എന്ന് പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല..... എന്നൊരു പഴഞ്ചൊല്ലുണ്ട്. അല്ലെങ്കിൽ വേണ്ട അത് പറയുന്നില്ല ഇവിടെ. പക്ഷെ അത് മാത്രം പറഞ്ഞാൽ മതി.'
'ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷെ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ്നോക്കികൾ അത് നോക്കും ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കിൽ പെണ്ണില്ല. അങ്ങനെ നോക്കുമ്പോൾ ആളുകൾ പറയുന്നത് ആ സുധീർ എന്തൊരു വായ്നോക്കിയാണെന്നാണ്.'
'ഒരിക്കൽ ഇന്നയാളെ വളക്കാൻ നോക്കിയോ എന്ന് ഒരാൾ എന്നോട് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു. പിന്നെ.... വളക്കാൻ നോക്കി... നമ്പർ ചോദിച്ചു തന്നില്ല എന്നൊക്കെ പറയുന്നുണ്ടല്ലോ എന്ന് അയാൾ പറഞ്ഞു.'

'അമ്മ സത്യമായിട്ടും ഇല്ലെന്ന് ഞാൻ പറഞ്ഞു. മറ്റുള്ളവരുടെ മുമ്പിൽ ഷൈൻ ചെയ്യാനായിട്ടും എന്നെ താഴ്ത്തിക്കെട്ടാനായിട്ടും ഇത് ക്രിയേറ്റ് ചെയ്യുമ്പോൾ അവർക്ക് ഒരു സുഖമുണ്ട്. പെണ്ണുങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ആണുങ്ങൾക്ക് നോക്കാൻ വേണ്ടിയല്ലേ.'
'കേറിപിടിച്ചൊന്നുമില്ലല്ലോ. റേപ്പ് അറ്റംപ്റ്റ് ഒന്നുമല്ലല്ലോ. ഞാൻ ഇതൊക്കെ എത്ര പേരോട് പറയുന്നുണ്ട്. പക്ഷെ ഇതൊന്നും ആരും മനസിലാക്കുന്നില്ല. ഞാൻ വായ്നോക്കിയെന്നിരിക്കും എന്നെ തെറ്റിദ്ധരിക്കരുത്' എന്നാണ് തുടർന്ന് സംസാരിക്കവെ സുധീർ പറഞ്ഞത്.
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് സുധീര്‍ സുകുമാരന്‍. ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ട് തുടങ്ങിയ ശേഷമാണ് സുധീറിന് ആരാധകരുണ്ടായതും ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതും.
എന്നാല്‍ പിന്നീട് വില്ലന്‍ വേഷങ്ങളാണ് സിനിമയിൽ അദ്ദേഹത്തെ തേടിയെത്തിയത്. തനിക്ക് കാൻസർ ബാധിച്ചതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. സ്ഥിരമായി കഴിച്ചിരുന്ന ഏതോ ഒരു ഭക്ഷണമാണ് കാൻസറിന് വിനയായത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുരേഷ് ഗോപി തന്നെ സഹായിച്ചിരുന്നതിനെ കുറിച്ചും സുധീർ മുമ്പ് വെളിപ്പെടുത്തിയത് വൈറലായിരുന്നു. അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള സഹായം ലഭിച്ചിരുന്നുവെന്നും സുധീര്‍ പറഞ്ഞിരുന്നു.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ടായിരുന്നു. തനിയ്ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കണമെന്നും അതിന് സാമ്പത്തികം നോക്കണ്ടെന്നും ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടന്‍ ഉണ്ടെന്നും അദ്ദേഹം സുരേഷ് ഗോപിയാണെന്നുമാണ് സുധീര്‍ മുമ്പൊരിക്കൽ പറഞ്ഞത്.
-
അത് പറഞ്ഞാല്‍ മാത്യുവിന് നാണം വരും! മലയാളത്തിലെ വലിയ നടന്മാരുടെ സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്
-
വിവാഹം കഴിക്കില്ല, ഒരുമിച്ച് ജീവിക്കാമെന്ന് വാണിയോട് പറഞ്ഞ കമൽ ഹാസൻ; തീരുമാനം മാറിയത് അപ്പോൾ!
-
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ