»   » സിദ്ദിഖ്‌ വാങ്ങുന്നത് ഒരു കോടി!

സിദ്ദിഖ്‌ വാങ്ങുന്നത് ഒരു കോടി!

Posted By:
Subscribe to Filmibeat Malayalam
Sidhique-Director
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ ആര്? ഒരു സംശയവും വേണ്ട സിദ്ദിഖ് തന്നെ. ഏകദേശം ഒരുകോടിയോളം രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. ദിലീപ് നായകനായ ബോഡിഗാര്‍ഡിന് മലയാളത്തിലും തമിഴിലും ഹിന്ദിയിലും വന്‍ വിജയം ലഭിച്ചതോടെയാണ് സിദ്ദീഖിന്റെ പ്രതിഫലം ഒരുകോടിയിലെത്തിയത്. ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ആദ്യവാരം തന്നെ ശതകോടി ക്ലബ്ബില്‍ സ്ഥാലം പിടിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാനില്‍ ആണ് സിദ്ദീഖ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരിക്കുന്നത്.

ആഷിക് അബുവാണ് തൊട്ടുപിന്നാലെയുള്ള സംവിധായകന്‍. ഏകദേശം 60 ലക്ഷം രൂപയാണ് ആഷിഖിന്റെ പ്രതിഫലം. ടാ തടിയാ എന്ന ചിത്രത്തില്‍ ആന്റോ ജോസഫ് 60 ലക്ഷത്തിനു പുറമേ ലാഭവിഹിതവും നല്‍കിയിരുന്നു. ന്യൂജനറേഷന്‍ സംവിധായകരില്‍ ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാക്കിയതും സോഷ്യല്‍മീഡിയയില്‍ ആഷിക്കിനുള്ഌജനപ്രീതിയുമാണ് ഇത്രയും പ്രതിഫലം ലഭിക്കാന്‍ കാരണം. ചെയ്തതെല്ലാം ഹിറ്റാക്കുന്ന ലാല്‍ജോസ് ആണ് പ്രതിഫലത്തില്‍ മൂന്നാംസ്ഥാനത്തുള്ള സംവിധായകന്‍.

ഏകദേശം 40 ലക്ഷം രൂപയാണ് ലാല്‍ജോസിന്റെ പ്രതിഫലം. മമ്മൂട്ടി നായകനായ ഇമ്മാനുവലിന്റെ വിജയത്തോടെ ലാല്‍ജോസിന്റെ പ്രതിഫല ഗ്രാഫ് ഇനിയും കൂടും. എന്നാല്‍ ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ടല്ല ലാല്‍ജോസ് പ്രതിഫലം വാങ്ങുന്നത്. മുന്‍പ് ദിലീപിന്റെ രസികന്‍ വന്‍ പരാജയമായപ്പോള്‍ നിര്‍മാതാവിന് സ്വന്തം സ്ഥലം വിറ്റു പണം തിരികെ കൊടുത്ത ആളായിരുന്നു ലാല്‍ജോസ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്കൊക്കെ മിനിമം ഗാരന്റിയുണ്ട്.

രഞ്ജിത്തും ജോഷിയുമാണ് പ്രതിഫലത്തില്‍ നാലാമതും അഞ്ചാമതും സ്ഥാനത്തു നില്‍ക്കുന്നത്. അടുത്തിടെ രഞ്ജിത്ത് സ്വന്തം നിര്‍മാണകമ്പനിയുടെ ബാനറില്‍ മാത്രമേ ചിത്രങ്ങളൊരുക്കുന്നുള്ളൂ. ഏകദേശം 30 ലക്ഷം രൂപയാണ് രഞ്ജിത്തിന്റെ പ്രതിഫലത്തിന്റെ കണക്ക്. 25 ലക്ഷം രൂപയാണ് ജോഷി വാങ്ങുന്ന പ്രതിഫലം.

English summary
Siddique is number one in malayalam film directors salary list. One crore is his remuneration, say reliable source.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam