മഡ് റേസിന്റെ ആവേശവുമായി ഗരുഡചക്രം വരുന്നു
Recommended Video

വേഗതയും സാഹസികതയും ഒന്നിക്കുന്ന മഡ് റേസിന്റെ ദൃശ്യങ്ങളുമായി ഒരു മലയാള ചിത്രം വരുന്നു. ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന ഗരുഡചക്രത്തിന്റെ പൂജ നടന്നു.

കൊച്ചി കലൂരിലുള്ള ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ രഞ്ജി പണിക്കർ, മേജർ രവി, അരുൺ ഗോപി, മാർത്താണ്ഡൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിപിൻ ജോർജ്, കിരൺ രാജ്, അംബികാ മോഹൻ, ആൽവിൻ ആന്റണി, എന്നിവർ പങ്കെടുത്തു.

ബികെ ഹരിനാരായണന്റെ വരികൾക്ക് സിജോ ജോണാണ് സംഗീതം പകരുന്നത്. ബിജോയ് വർഗ്ഗീസ് ജോർജ് (ഡിഒപി), ജസ്റ്റിൻ ജോസ് (സൗണ്ട് ഡിസൈൻ ആന്റ് മിക്സ്), അയ്യപ്പൻ ആർ നാഥ് (ചീഫ് അസോസിയേറ്റ്), ബിനോയ് തങ്കച്ചൻ (പ്രൊജക്ട് ഡിസൈനർ), എൻകെ ദേവരാജ്(പ്രൊഡക്ഷൻ കൺട്രോളർ), ജാക്കി ജോൺസോൺ (ആക്ഷൻ), ആർ അഭിലാഷ് (അസോസിയേറ്റ് ഡയറക്ടർ), പ്രദീപ് വിതുര( മേക്കപ്പ്), കിഷോർ കുമാർ(ആർട്ട്), ഷാലു പേയാട് (സ്റ്റിൽസ്), എഎസ് ദിനേഷ്(പിആർഒ) എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.



Click it and Unblock the Notifications











