ആഭ്യന്തര പരാതി സെൽ, വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക്!! അമ്മ'യിൽ വൻ അഴിച്ചു പണി..
Recommended Video
ചലച്ചിത്ര താരസംഘടനയായ അമ്മയിൽ വൻ മാറ്റങ്ങൾ. സംഘടനയുടെ തലപ്പത്ത് സ്ത്രീകൾക്ക് വൻ മാറ്റം വരുത്തി കൊണ്ടാണ് അമ്മയുടെ തലപ്പത്ത് മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. ഇനി വരുന്ന വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷം മാത്രമേ ഭേഭഗതിയുണ്ടാവുകയുളളൂ.
സ്ത്രീകൾക്ക് അനുകൂലമായിട്ടാണ് അമ്മയുടെ ഭരണഘടന ഭേഭഗതി ചെയ്യുന്നത്. സിനിമയിൽ തൊഴിലെടുക്കുന്ന വനിതാ താരങ്ങൾക്കായി അമ്മയിൽ ആഭ്യന്തര പരാതി സെല്ല് രൂപികരിക്കുന്നതുൾപ്പെടെ നിരവധി മാറ്റങ്ങൾക്കാണ് സംഘടന തയ്യാറെടുക്കുന്നത്. എന്നാൽ ഇവയെല്ലാം ജനറൽ ബോഡി കൂടി അംഗീകരിച്ചാൽ മാത്രമേ പ്രാബല്യത്തിൽ വരുകയുളളൂ.

വൈസ് പ്രസിഡന്റ് സ്ത്രീ
പുതിയ മാറ്റത്തിനായി തയ്യാറെടുക്കുകയാണ് അമ്മ. സിനിമയിലെ വനിത പ്രവർത്തകർക്കായി ആഭ്യന്തര പരാതി സെല്ല് രൂപീകരിക്കും, എക്സിക്യൂട്ടീവ് സമിതിയിൽ കുറഞ്ഞത് നാലു സ്ത്രീകളുണ്ടാകും. കൂടാതെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായിരിക്കും, എന്നിങ്ങനെ സ്ത്രീകൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള മാറ്റത്തിനാണ് താരം സംഘടന തയ്യാറെടുക്കുന്നത്. അടുത്ത ജനറൽ ബോഡിയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം അറിയാൻ സാധിക്കുകയുളളൂ.

ഡബ്യൂസിസിയുടെ സമ്മർദ്ദം
സിനിമയിലെ വനിത സംഘടനയായ 'വിമൺ ഇൻ സിനിമാ കളക്ടീവ്' അമ്മയിലുണ്ടാക്കിയ സമ്മർദ്ദം തന്നെയാണ് സംഘടനാ അഴിച്ചു പണിക്ക് ഒരു കാരണമായത്. താരസംഘടനയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാർവതി, രേവതി, രമ്യ നമ്പീശൻ, ഗീതു മോഹൻ ദാസ് , പത്മപ്രിയ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇവർ അമ്മ നേത്യത്വത്തിന് കത്തു നൽകുകയും ചെയ്തിരുന്നു. കൂടാതെ സംഘടനയിൽ പരാതി പരിഹാര സെല്ലിന്റെ ആവശ്യകതയും താരങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

മാറ്റം ഉടനെ ഉണ്ടാകില്ല
അമ്മയുടെ തലപ്പത്തേയ്ക്ക് ഉടനെ സ്ത്രീകൾ എത്താനുള്ള സാധ്യത കുറവാണ്. ഈ വർഷം സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. മോഹൻലാലിന്റെ നേത്യത്വത്തിലുള്ള ഭാരവാഹികൾക്ക് തുടരാൻ ഒരു വർഷത്തെ കാലാവതികൂടി ബാക്കിയുണ്ട്. അതിനാൽ തന്നെ ഈ വർഷം ഒരു പൊതു തിരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല. വരാനാൻ പോകുന്ന വാർഷിക ജനറൽ ബോഡിയിൽ തീരുമാനമുണ്ടായാലു ഉടനെ സംഘടന തലപ്പത്ത് ഒരു അഴിച്ചു പണിയുണ്ടാകില്ല.

മലയാള സിനിമയ്ക്ക് ആദരവുമായി കൊച്ചി മെട്രോ
മലയാള സിനിമയ്ക്ക് ആദരവുമായി കൊച്ചി മെട്രോ. മലായള സിനിമയുടെ ചരിത്രം വൈറ്റില സ്റ്റേഷനിൽ രേഖപ്പെടുത്താനുള്ള കർമ്മ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം അതിന്റെ ഭാഗമായുളള ചർച്ചകൾ നടന്നിരുന്നു.മലയാള സിനിമയിലെ ചരിത്ര മുഹൂർത്തങ്ങൾ, മലയാള സിനിമയിലെ പ്രശസ്തരും അപ്രശസ്തരും ആയ കലാകാരൻമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ഒരുങ്ങുക. കൂടാതെ മലയാള സിനിമയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് ലോഞ്ചുകൾ നടത്താനുള്ള സൗകര്യം കൂടി വൈറ്റില മെട്രോ സ്റ്റേഷന്റെ ഭാഗം ആവും എന്നാണ് സൂചന


Click it and Unblock the Notifications











