കഴിഞ്ഞ തവണ ഫഹദും മഞ്ജും ഐശ്വര്യയയും.... ഇപ്പോൾ? മൂവി സ്ട്രീറ്റ് അവാര്‍ഡ് ഫെബ്രുവരി 3 ന്
കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോടിംഗ് നടക്കുക
നല്ല സിനിമകളേയും നല്ല താരങ്ങളേയും പ്രോത്സാഹിക്കുകയും അവരുടെ വളർച്ചയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നവരാണ് മലയാളി പ്രേക്ഷകർ. വലിപ്പ ചെറുപ്പമോ താര മൂല്യമോ നോക്കാതെ നല്ല സിനിമകൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് മലായളി പ്രേക്ഷകർ. സിനിമയ്ക്ക് എപ്പോഴും മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്, പുതുമുഖമോ പഴയമുഖമോ എന്നൊരു വേർതിരിവില്ലാതെ മികച്ച ചിത്രത്തോടൊപ്പമാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിലൂടെ ആരോഗ്യകരമായ സിനിമ ചർച്ചകൾ നടക്കുന്ന ഫ്ലാറ്റ്ഫോമാണ് മൂവി സ്ട്രീറ്റ്. അഭിനേതാക്കൾ, കഥ, സങ്കേതിക വിദ്യ എന്നു വേണ്ട എല്ലാത്തിനെ കുറിച്ചുമുള്ള ചർച്ചകൾ മൂവി സ്ട്രീറ്റിൽ അരങ്ങേറുന്നുണ്ട്.
ഈ പുതുവർഷത്തിൽ മൂവി സ്ട്രീറ്റ് ഏഴാം വർഷത്തിലേക്കു കടക്കുകയാണ്. ഇതിനോടൊപ്പം തന്നെ ഗ്രൂപ്പിന്റെ രണ്ടാമത്തെ അവാർഡ് നൈറ്റും എത്തുകയാണ്. വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങൾക്ക് മൂവി സ്ട്രീറ്റ് ഗ്രൂപ്പിന്റെ അംഗീകാരവും ആദരവും സമ്മാനിക്കുന്നതിനായി മൂവി സ്ട്രീറ്റ് അവാർഡ് -2019 ഫെബ്രുവരി മാസം മൂന്നാം തിയതി എറണാകുളം കലൂർ എ ജെ ഹാളിൽ നടക്കും. 2018 ൽ തിയറ്ററുകളിൽ എത്തിയ 130 ൽ അധികം വരുന്ന ചിത്രങ്ങളിൽ നിന്നും ഇരുപതു ക്യാറ്റഗറികളിൽ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നൽകി ആദരിക്കും.

കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോടിംഗ് നടക്കുക. പോൾ റിസൾട്ട്സ് ക്യൂറേറ്റ് ചെയ്യുവാൻ അന്തിമ ജ്യൂറി പാനലും ഉണ്ടായിരിക്കുന്നതായിരിക്കും. കഴിഞ്ഞ വർഷം നടത്തപ്പെട്ട അവാർഡ് നൈറ്റിലൂടെ മുന്നോട്ട് വയ്ക്കുവാൻ സാധിച്ച ജനാധിപത്യപരമായ അവാർഡ് വിതരണത്തിലും അർഹരായ വിജയികളിലും അതിന് താങ്ങായി ഉണ്ടായ മെംബേഴ്സിന്റെ സഹായസഹകരണവും തന്നെയാണ് ഈ വർഷവും ഇത്തരത്തിലൊരു പ്രോഗ്രാം സാധ്യമാക്കുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.


Click it and Unblock the Notifications











