പ്രതീക്ഷിച്ചതില്‍ അധികം നവ്യ നായര്‍ നല്‍കി; താരത്തെ അഭിനന്ദിച്ച് സിനിമ ലോകം

നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീയെ പ്രശംസിച്ച് സാംസ്‌കാരിക ലോകം.മാര്‍ച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമ മേഖലയിലും പുറത്തുമുള്ള നിരവധി പ്രമുഖരാണ് ഒരുത്തീയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്.
വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു തിരക്കഥയും രചിച്ച ഒരുത്തീ ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസറാണ് നിര്‍മിച്ചിരിക്കുന്നത്.

navya nair

സിനിമാ മേഖലയില്‍ നിന്നും സിബി മലയില്‍ ,എം പത്മകുമാര്‍, എബ്രിഡ് ഷൈന്‍, പ്രജേഷ് സെന്‍, ടിനു പാപ്പച്ചന്‍,തരുണ്‍ മൂര്‍ത്തി, ബാബു ജനാര്‍ദ്ദനന്‍ ,അരുണ്‍ ഗോപി, സജീവ് പാഴൂര്‍, എം.എ നിഷാദ്,രമേശ് പിഷാരടി, ടഘപുരം ജയ സോമ, ശ്രീമൂലനഗരം മോഹന്‍, നടി ഭാവന, ഭാമ, സുരഭിലക്ഷ്മി, പ്രിയാ വാര്യര്‍,അനുമോള്‍, സ്വാസിക ,സ്‌നേഹ ശ്രീ കുമാര്‍ തുടങ്ങിയവര്‍ സിനിമയുടെ പ്രമേയത്തെയും ചിത്രത്തിലെ പ്രകടനങ്ങളെയും ഏറെ പ്രശംസിച്ചു.

അതുപോലെ സംഗീതജ്ഞരായ വേണുഗോപാല്‍, വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍, രതീഷ് വേഗ തുടങ്ങിയവരും
സിനിമയെയും നവ്യ നായരെയും അഭിനന്ദിച്ചു.നിര്‍മ്മാതാക്കളായ ബി.രാ കേഷ്, ചങ ബാദുഷ ,രാജ് സഖറിയ നടന്‍ ആസിഫലിയുടെ പത്‌നി സാമ മസ്രിന്‍ അലി തുടങ്ങിയവരും സിനിമയെ മുക്തകണ്ഠം പ്രശംസിച്ചു.

സാംസ്‌കാരിക മേഖലയില്‍ നിന്നും സൂര്യ കൃഷ്ണമൂര്‍ത്തി ,ഇ പി രാജഗോപാല്‍, ശാരദക്കുട്ടി, കവി കുളൂര്‍ വില്‍സണ്‍, ക്യൂറേറ്റര്‍ രാധാഗോമതി, മാധ്യമ പ്രവര്‍ത്തകരായ പ്രേംചന്ദ് ,ദീദി ദാമോദരന്‍, ഗീതാബക്ഷി ,വിശ്വനാഥന്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഒരുത്തിയെ മുന്‍നിര്‍ത്തി വിശദമായ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്.

മലയാളത്തിലെയും ഇംഗ്ലീഷിലെയും മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നടങ്കം ഒരുത്തിയെ പ്രശംസ കൊണ്ട് മൂടുകയാണു.
ഒപ്പം സിനിമ കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകരും.സമീപകാലത്തൊന്നും ഇത്ര മാത്രം പോസിറ്റീവ് റിവ്യൂസ് വന്ന ഒരു ചലച്ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് സിനിമാനിരീക്ഷകരും പ്രേക്ഷകരും ഒന്നടങ്കം പറയുന്നു.

വി കെ പ്രകാശിന്റെ മികച്ച സംവിധാനത്തില്‍, എസ് സുരേഷ് ബാബുവിന്റെ മികച്ച തിരക്കഥയില്‍ നവ്യാ നായര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകരും, നിരൂപകരും, സിനിമ ലോകവും ഒരേപോലെ അഭിപ്രായപ്പെടുന്നത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X