കൊവിഡ് 19; സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി മോഹൻലാൽ

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ മേഖലയെയാണ്. സിനിമ- സീരിയൽ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾ ചെല്ലുന്തോറും വൻ പ്രതിസന്ധിയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇപ്പോഴിത സിനിമയിലെ ദിവസ വേതന ജീവനക്കാർക്ക് സഹായ ഹസ്തവുമായി ചലച്ചിത്ര സംഘടനകൾ. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും ഫെഫ്കയോട് ചേർന്നുള്ള അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനോട് പറഞ്ഞു.

Recommended Video

Mohanlal helps film workers

mohanlal

കൊവിഡ് -19 യെ കുറിച്ചുളള ഭീതി ഉയർന്നപ്പോൾ സംഘടന ഏറ്റവും ആദ്യം ആലോചിച്ചത് സിനിമയിലെ ദിവസവേതന തൊഴിലാളികളെ കുറിച്ചായിരുന്നു. സിനിമ ചിത്രീകരണം മുടങ്ങുന്ന ഒരു സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കാൻ കഴിയും എന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. തുടർന്ന് ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. അതിനു മുൻപ് തന്നെ ഇവരെ സഹായിക്കുന്നതിനെ കുറിച്ച് നടൻ മോഹൻലാൽ ചോദിച്ചിരുന്നു. തങ്ങളുടെ പദ്ധതികളെ കുറിച്ച് കേട്ടപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്യുകയായിരുന്നു.

കൂടാതെ തെലുങ്ക് താരം അല്ലു അർജുനും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് ഇതിനെ കുറിച്ച് തിരക്ക കൊണ്ട് ഫോൺ സന്ദേശം എത്തിയിരുന്നു. മലയാള സിനിമ ഒരു വലി‌യ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.' - ഫെഫ്ക വൃത്തങ്ങൾ പറഞ്ഞു.

തമിഴ് സിനിമ മേഖലയിലെ ദിവസവേതനക്കാർക്ക് സഹായവുമായി തമിഴ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നടൻ സൂര്യയും സഹോദരൻ കാർത്തിയും അച്ഛൻ ശിവകുമാറും ചേർന്ന് 10 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ രജനികാന്ത് ഫെഫ്‌സിയ്ക്ക് 50 ലക്ഷം രൂപ ഡോണേറ്റ് ചെയ്തിട്ടുണ്ട്. തമിഴ് താരങ്ങളായ ശിവകാർത്തികേയനും വിജയ് സേതുപതിയും 10 ലക്ഷം രൂപ വീതം നൽകിയിട്ടുമുണ്ട്. ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി കോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X