twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈശാലി വന്നിട്ട് 30 വര്‍ഷം! ഇന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവുമില്ല, തുറന്നടിച്ച് പ്രിയതാരം

    |

    മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് പ്രശസ്ത നടി സുപര്‍ണ ആനന്ദ് .കേരളപ്പിറവി വാരത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി മൈത്രി - സ്മൃതി വിദ്യാർത്ഥി കൂട്ടായ്മകളുടെ സഹകരണത്തോടെ കേരള ഹൗസില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിൽ മലയാള സിനിമയിലെ മാറുന്ന നായകസങ്കല്പം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ അഭിനയിച്ച വൈശാലി സിനിമ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു, ഇപ്പോഴും മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് പ്രശസ്ത നടി സുപര്‍ണ ആനന്ദ് പറഞ്ഞു.

    Suparna Anand

    ഫോണിൽ സംസാരിച്ചതിന് പോലീസ് പിടിച്ചു! ലൈസൻസിൽ അച്ഛന്റേ പേര്, പിന്നെയുണ്ടായത്, വെളിപ്പെടുത്തി വിജയ്ഫോണിൽ സംസാരിച്ചതിന് പോലീസ് പിടിച്ചു! ലൈസൻസിൽ അച്ഛന്റേ പേര്, പിന്നെയുണ്ടായത്, വെളിപ്പെടുത്തി വിജയ്

    വനിതാ സിനിമാ പ്രവർത്തകർക്കും പുതിയ ട്രെൻഡുകൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രമുഖ ചലച്ചിത്രതാരം അനുമോൾ. വനിതാ കേന്ദ്രീകൃത സിനിമകള്‍ കാണാന്‍ ആളെ കിട്ടുന്നില്ലെന്നത് യാഥാർത്ഥ്യമാണെന്നും നടി പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വാണിജ്യ സിനിമയും വേണം. എന്നാല്‍, സാമൂഹിക പ്രതിബന്ധതയുള്ള നല്ല സിനിമകള്‍ ആവശ്യപ്പെടുന്ന പ്രേക്ഷകരെ വളർത്തിയെടുക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങിയാല്‍ നല്ല സിനിമകള്‍ വരും. സ്ത്രീകള്‍ ലീഡ് ചെയ്യുന്ന സിനിമകള്‍ കാണാന്‍ പ്രേക്ഷകരെ കിട്ടുന്നില്ല, ഇത്തരം സിനിമകള്‍ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടാല്‍ ഈ അവസ്ഥ മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നല്ല കഥകൾ ഉണ്ടായാലും തിയേറ്ററുകള്‍ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ആളുകള്‍ വരുന്നില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ പരാതി. മലയാള സിനിമ മേഖലയില്‍ മാറ്റങ്ങളുടെ കാലമാണെന്നും അവർ പറഞ്ഞു.

     നടിക്ക് വേണ്ടി ഒന്നും ചെയ്തില്ല! എന്നാൽ അമ്മ ചെയ്തത്...ഡബ്ല്യുസിസിക്കെതിരെ നടൻ സിദ്ധിഖ് നടിക്ക് വേണ്ടി ഒന്നും ചെയ്തില്ല! എന്നാൽ അമ്മ ചെയ്തത്...ഡബ്ല്യുസിസിക്കെതിരെ നടൻ സിദ്ധിഖ്

    സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ അവശ്യഘട്ടങ്ങളിൽ ജൂറി തീരുമാനം പുനപരിശോധിക്കാൻ ചലച്ചിത്ര അക്കാദമിക്ക് അധികാരം നൽകുന്ന വിധത്തിൽ നിയമാവലിയിൽ മാറ്റമുണ്ടാകണമെന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി.സി. അഭിലാഷ്. വ്യക്തമാക്കി. ആളൊരുക്കം സിനിമ കഴിഞ്ഞ ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി കേരള ഹൗസിൽ സംഘടിപ്പിച്ച ചലച്ചിത്ര മേളയിൽ മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ താൻ വിമർശിക്കുന്നത് അക്കാദമിയെ അല്ലെന്നും എന്നാൽ അന്തിമമായ ചില ജൂറി തീരുമാനങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി അല്ല, ജൂറിയാണ് തീരുമാനം എടുക്കുന്നത്. അക്കാദമിയ്ക്ക് അതിൽ ഇടപെടാൻ കഴിയില്ല. എന്നാൽ
    അവശ്യഘട്ടങ്ങളിൽ ജൂറി തീരുമാനം പുനപരിശോധിക്കാൻ ചലച്ചിത്ര അക്കാദമിക്ക് അധികാരമുണ്ടാകണം. തിരക്കിട്ടെഴുതിയ തിരക്കഥയാണ് ആളൊരുക്കത്തിന്റെ തെന്നും
    തിരക്കഥ15 ദിവസം കൊണ്ടാണ് പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടൻതുളളൽ കലാകാരനെ ഓർമ്മിപ്പിക്കുന്ന. ശരീര ഭാഷയാണ് തന്നെ ഇന്ദ്രൻസിലേയ്ക്ക് എത്തിച്ചത്. - അഭിലാഷ് കൂട്ടിച്ചേർത്തു.

    Read more about: anumol അനുമോള്‍
    English summary
    malayalam movie industry not change say actress Suparna Anand
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X