Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ആ പ്രമുഖ നടന്റെ ജീവിതവുമായി എന്തൊക്കയോ ബന്ധമുണ്ട്, ഇരയുടെ ട്രെയിലറെത്തി!!
ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇര എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രമുഖ നടന്റെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട് എന്ന തോന്നല്‍ ജനിപ്പിക്കുന്ന തരത്തിലുള്ള ചില സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ട്രെയിലര്‍.
സ്ട്രീറ്റ്ലൈറ്റിന്റെ ഓഡിയോ ലോഞ്ചില്‍ സൗബിന് മമ്മൂട്ടിയുടെ വക വിവാഹ സമ്മാനം!!
അറസ്റ്റിലായ ഒരു പ്രമുഖ നടന്റെ ജീവിതം ആസ്പദമാക്കിയണ് ഇര എന്ന ചിത്രമൊരുക്കുന്നത് എന്ന് തുടക്കത്തില്‍ ചില വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടന് അറസ്റ്റിലായ സംഭവവുമായി സിനിമാ പശ്ചാത്തലത്തിന് യാതൊരു ബന്ധമില്ലെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. അതേ സമയം അറസ്റ്റിലായ നടന് ഉപയോഗിച്ച ചില വാക്കുകള്‍ ട്രെയിലറിലെ ആകര്‍ഷണമാണ്.

ഇരയായി വേഷമിടുന്നത് ഗോകുല്‍ സുരേഷാണ്. അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് ഉണ്ണി മുകുന്ദന് എത്തുന്നത്. ഇവരെ കൂടാതെ മിയ, നിരഞ്ജന, ഗായത്രി, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു.
സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ്. പുലിമുരുകന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇരയ്ക്കുണ്ട്. നവീന്‍ ജോണ്‍ ആണ് തിരക്കഥ എഴുതുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്. ഇനി ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു നോക്കാം...
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ