പൊട്ടിച്ചിരികളുടെ ഉത്സവ കാലം തീർക്കാൻ 'ജാനേമൻ' നവംബറിൽ തീയേറ്ററുകളിലേക്ക്
കോമഡിക്ക് പ്രാധാന്യം നല്‍കി ചിദംബരം സംവിധാനം ചെയ്ത ഫാമിലി എൻ്റർടെയ്നർ 'ജാനേമൻ' നവംബറിൽ തീയേറ്ററുകളിലേക്ക്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ് തുടങ്ങി മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖതാരങ്ങളുമുണ്ട്.
വികൃതി എന്ന സിനിമക്ക് ശേഷംചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്.
സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.


Click it and Unblock the Notifications











