For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഴുനീള കോമഡി ചിത്രവുമായി പ്രിയതാരങ്ങള്‍; ജാന്‍-എ-മന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  |

  ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താരനിര അണി നിരക്കുന്ന 'ജാന്‍-എ-മന്‍' എന്ന സിനിമയുടെ അദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

  കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ തുടങ്ങി പ്രശസ്തരുടെ കൂടെ ചിദംബരം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിന്റായും അസോസിയേറ്റായും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

  Janeman

  ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

  കാനഡയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലേ സുഹൃത്തുക്കളെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  അവന്‍ എല്ലാം കൊണ്ടു പോയി...; രണ്‍ബീര്‍-കത്രീന പ്രണയത്തെ കുറിച്ച് സല്‍മാന്റെ ഒളിയമ്പ്

  അഭിനയത്തിന് പുറമെ നടന്‍ ഗണപതി സഹോദരന്‍ ചിദംബരത്തിന്റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന സപ്‌നേഷ് വരച്ചാല്‍, ഗണപതി

  സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  ആ ഒരു വിചാരം മണി ചേട്ടന് ഇല്ല, വേറെ ആരും സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ

  Read more about: lal
  English summary
  malayalam movie Janeman first look poster released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X