പ്രേക്ഷകരുടെ പ്രിയപ്പെട്ട മാത്തനും അപ്പുവും വീണ്ടുമെത്തുന്നു.. മായാനദി റി-റിലീസിനൊരുങ്ങുന്നു..

Recommended Video

മായാനദി റി-റിലീസിനൊരുങ്ങുന്നു | filmibeat Malayalam

ടൊവിനോ തോമസ് നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമയായിരുന്നു മായാനദി. പ്രണയം ഇതിവൃത്തമാക്കി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വലിയ പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയിലെ റോമാന്റിക് രംഗങ്ങല്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ടൊവിനോയുടെ നായികയായി ഐശ്വര്യ ലക്ഷ്മിയായിരുന്നു അഭിനയിച്ചിരുന്നത്. ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്സും മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു മായാനദി റിലീസ് ചെയ്തിരുന്നത്. ഒപ്പം നിരവധി സിനിമകളുണ്ടായിരുന്നതിനാല്‍ പതുങ്ങിയ തുടക്കമായിരുന്നു മായാനദിയ്ക്ക് ലഭിച്ചിരുന്നത്. ശേഷം പ്രേക്ഷക അഭിപ്രായങ്ങളിലൂടെയായിരുന്നു സിനിമ ഹിറ്റിലേക്ക് നീങ്ങിയിരുന്നത്.

mayaanadhi

ഇപ്പോഴിത മായാനദി വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ആഷിക് അബു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വളരെ കുറച്ച് സെന്ററുകളില്‍ മാത്രം എത്തിക്കാനുള്ള ശ്രമമാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. അടുത്തിടെ സിനിമയുടെ ഡിവിഡിയും പുറത്തിറങ്ങിയിരുന്നു. അന്നേരവും നല്ല അഭിപ്രായങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

ടൊവിനോയും ഐശ്വര്യയും നായിക നായകന്മാരായപ്പോൾ ഹരീഷ് ഉത്തമൻ, ലിയോണ ലിഷോയ്, ഇളവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സൌബിൻ ഷാഹിർ അതിഥി വേഷത്തിലെത്തി ഞെട്ടിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X