ഇതൊരു കരച്ചില്‍ പടമല്ല, മോഹന്‍ലാലിന്റെ ടീസര്‍ പുറത്തിറങ്ങി!
മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സജിത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയിലെ ഡയലോഗുകളും ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തലുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുനീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സേതുമാധവന്‍ എന്നാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സലിം കുമാര്‍,സിദ്ദിഖ്, കെപിഎസി ലളിത, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

malayalam film malayalam cinema malayalam movie news mohanlal mohanlal movie teaser മലയാളം സിനിമ മോഹന്‍ലാല്‍ ടീസര്‍


Click it and Unblock the Notifications