പ്രണയവും പ്രതികാരവുമായി ഒരു വ്യത്യസ്ത കാമുകൻ!! ഈ ഒറ്റയ്ക്കൊരു കാമുകൻ സംഭവമാകും, കാണൂ

അഭിരാമിയാണ് ചിത്രത്തിന്റെ നായിക

By Suchithra Mohan

പ്രണയത്തിന്റെ വ്യത്യസ്ത തലത്തിലുടെയുള്ള ഒരു തനിച്ചുള്ള യാത്രയാണ് ഒറ്റയ്ക്കൊരു കാമുകൻ. ആഖ്യാനത്തിലും പ്രമേയത്തിലും അവതരണത്തിലുമൊക്കെ പുതുമയൊടെയാണ് പ്രേക്ഷകരുടെ കണ്ണിന് വിരുന്നൊരുക്കുന്ന ചിത്രമാണിത്. പ്രതികാര ദാഹിയായ ഒരു കാമുകൻ ഒറ്റയ്ക്ക് പകവീട്ടാൻ ഒരുങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ജോജു ജോർജ്,ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, അഭിരാമി,കലാഭവന്‍ ഷാജോണ്‍, അരുന്ധതി നായര്‍, വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം, അനിത ദിലീപ് എന്നിവർ ചിത്രത്തിൽ വേഷത്തിൽ‌ എത്തുന്നുണ്ട്.

ottakoru kamukan

ഡാസ്ലിംഗ് മൂവി ലാന്റിനെ‍റെ ബാനറിൽ അജിൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിൻസ് ഗ്ലാരിയൻ, .സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് എസ് കെ സുധീഷും , ശ്രീകുമാറും ചേർന്നാണ്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്.സംഗീതം വിഷ്ണു മോഹന്‍ സിത്താര, ക്യാമറ സഞ്ജയ് ഹാരിസ്.

എഡിറ്റിംഗ് സനൽ രാജ്, ഗാനരചന ഹരിനാരായണൻ. ജ്യോത്സന, മൃദുല വാര്യർ, ജോയ്സി സുരേന്ദ്രൻ, വിഷ്ണു മോഹൻ സിത്താര, സച്ചിൻരാജ് എന്നിവരാണ് ചിത്രത്തിനുവേണ്ടി പാട്ടുകൾ ആലപിച്ചിരിക്കുന്നത്. ഇറോസ് ഇന്‍റര്‍നാഷണലാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X