twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റാലിന് സുവര്‍ണ്ണ ചകോരം, മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ്ണ നേട്ടം

    By Akhila
    |

    ഐഎഫ്എഫ്‌കെയുടെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയ്ക്ക് സുവര്‍ണ ചകോരം. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ സുവര്‍ണ്ണ ചകോരം സ്വന്തമാക്കിയത്. കൂടാതെ ഫിപ്രസി, നെറ്റ്പാക് തുടങ്ങിയ പുരസ്‌കാരങ്ങളും ഒറ്റാല്‍ സ്വന്തമാക്കി. 15 ലക്ഷം രൂപയും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് സുവര്‍ണ്ണ ചകോരം. കേരള ഗവര്‍ണ്ണര്‍ പി സദാശിവം അവാര്‍ഡുകള്‍ കൈമാറി.

    മികച്ച സംവിധായകനുള്ള രജത ചകോരം ഫിലിപ്പിന്‍സില്‍ നിന്നുള്ള ജൂന്‍ റോബള്‍സ് ലാനയ്ക്കാണ്. ഷാഡോ ബിഹൈന്‍ഡ്‌സ് ദി മൂണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 4 ലക്ഷം രൂപയും പ്രശ്സ്തി പത്രവുമാണ് നല്‍കുന്നത്. മികച്ച നാവഗത സംവിധായകനുള്ള രജത ചകോരം ബംഗ്ലാദേശ് സ്വദേശിയായ ഷാഹിദ് എമോന് ലഭിച്ചു. ജലാല്‍ സ്‌റ്റോറി എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം.

     ഒറ്റാല്‍

    ഒറ്റാലിന് സുവര്‍ണ്ണ ചകോരം, മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ്ണ നേട്ടം

    സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് ഒറ്റാല്‍. പരിസ്ഥിതിയ്ക്ക് പുറമേ ഏറെ കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒത്തു ചേര്‍ന്നിട്ടുള്ള ഒരു ചിത്രമായിരുന്നു ജയരാജിന്റെ ഒറ്റാല്‍. അതില്‍ ഏറെയും ചര്‍ച്ച ചെയ്തിരുന്നത് ബാലവേലയായിരുന്നു.

    സംവിധാനം

    ഒറ്റാലിന് സുവര്‍ണ്ണ ചകോരം, മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ്ണ നേട്ടം

    ദേശീയ അവാര്‍ഡ് ജേതാവായ ജയരാജാണ് ചിത്രം സവിധാനം ചെയ്തത്. ആന്റോണ്‍ ചെക്കോവിന്റെ വാങ്കേ എന്ന ചെറുക്കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജയരാജ് ഒറ്റാല്‍ ഒരുക്കിയത്.

    ഒറ്റാല്‍ തിളങ്ങുന്നു

    ഒറ്റാലിന് സുവര്‍ണ്ണ ചകോരം, മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ്ണ നേട്ടം

    സുവര്‍ണ്ണ ചകോരം അടക്കം നാല് അവാര്‍ഡുകളാണ് ഒറ്റാല്‍ സ്വന്തമാക്കിയത്. പ്രേക്ഷക അവാര്‍ഡ്, ഫിപ്രസി,നെറ്റ്പാക് തുടങ്ങിയ അവാര്‍ഡുകളും ഒറ്റാലിന് ലഭിച്ചു.

    മേളയില്‍ ആദ്യമായി

    ഒറ്റാലിന് സുവര്‍ണ്ണ ചകോരം, മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ്ണ നേട്ടം

    മേളയില്‍ ഇത് ആദ്യമായാണ് മലയാള സിനിമയ്ക്ക് സുവര്‍ണ്ണ ചകോരം ലഭിക്കുന്നത്.

    English summary
    Malayalam movie ‘Ottal’ shines at IFFK awards.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X