'33' തന്തക്ക് പിറന്ന വിജയം; പിക്കറ്റ് 43 യുടെ പോസ്റ്റര്‍ പിന്‍വലിച്ചു
കൊച്ചി: പിക്കറ്റ് 43 എന്ന സിനിമ വിജയകരമായി 33ാം ദിവസം പിന്നിട്ടതിനെ കുറിച്ച് തയ്യാറാക്കിയ പോസ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററിനെതിരെ പരിഹാസവും വിമര്‍ശനവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോസ്റ്റര്‍ പിന്‍വലിച്ചത്. പോസ്റ്റര്‍ പട്ടാളക്കാരനെ ആക്ഷേപിക്കുന്നതാണെന്നും ചിലര്‍ ആരോപിച്ചു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഓരോ പട്ടാളക്കാരനും അഭിമാനിക്കാവുന്ന തന്തക്ക് പിറന്ന വിജയം എന്നായിരുന്നു പോസ്റ്ററിലെ വാചകം. തന്തക്ക് എന്നതിന്റെ മുന്നില്‍ 33 എന്നു ചേര്‍ത്തതിനാല്‍, 33 തന്തയ്ക്ക് പിറന്ന വിജയം എന്നാണ് വായിക്കുകയെന്ന് ചിലര്‍ പരിഹസിച്ചു. ഫേസ്ബുക്കിലെ മിക്ക സിനിമാ ഗ്രൂപ്പിലും പോസ്റ്റര്‍ പ്രചരിപ്പിക്കപ്പെട്ടു.

ഇത്തരത്തില്‍ നിലവാരമില്ലാത്ത ഒരു വാചകവുമായി പോസ്റ്റര്‍ തയ്യാറാക്കയത് പട്ടാളക്കാരെ ആക്ഷേപിക്കാനാണ് എന്നുവരെ ഒരുസംഘം ആരോപിച്ചിരുന്നു. സംഭവം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞതോടെ പോസ്റ്റര്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയുടെ പ്രചരണത്തിന് ഈ പോസ്റ്റര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 തീയേറ്ററില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. പതിവ് യുദ്ധ കഥകളില്‍ നിന്നും വേറിട്ട് ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ സൗഹൃദമാണ് സിനിമ പറയുന്നത്. നായകനായി പൃഥ്വിരാജ് എത്തുമ്പോള്‍ പാക് പട്ടാളക്കാരനായി എത്തുന്നത് ബോളിവുഡ് താരം ജാവേദ് അഫ്രിയാണ്.


Click it and Unblock the Notifications











