twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാനം മേലെ കാറ്റ്.... പെൺപുഷ്പങ്ങളെ തൊട്ടുണർത്തി പിപ്പലാന്ത്രിയിലെ ആദ്യ ഗാനം പുറത്ത്, കാണൂ

    രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ ഒരു വ്യത്യസ്തവും മനോഹരവുമായ ആചാരത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

    |

    പെൺകുഞ്ഞുങ്ങൾ ജനിയ്ക്കുന്നത് ദുശകുനുമായി കാണുന്ന ഒരു കൂട്ടർക്ക് മുന്നിൽ പിപ്പലാന്ത്രി എന്ന നന്മ ചിത്രവുമായി ഷോജി സെബാസ്റ്റിൻ. ഈ സിനിമയുടെ കഥ പറയുന്നത് കേരളത്തിലല്ല. അങ്ങ് രാജസ്ഥാനിലാണ്. പേര് പോലെ അൽപം വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയവും. പിപ്പലാന്ത്രിയുടെ ആദ്യഗാനം പുറത്ത്. വാനം മേലെ കാറ്റ്' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോയി തോന്നിയാമലയുടെ വരികൾക്ക് ഷാന്റി ആന്റണിയാണ് അങ്കമാലിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

    pippalanthi

    Amma: ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ല്യൂസിസിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ബാബുരാജ്Amma: ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ല്യൂസിസിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ബാബുരാജ്

    രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ ഒരു വ്യത്യസ്തവും മനോഹരവുമായ ആചാരത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പെൺകുഞ്ഞുങ്ങളുടെ ജനനം പിപ്പിലാന്ത്രിക്കാർക്ക് ആഘോഷമാണ്. ഗ്രാമത്തിൽ പെൺകുട്ടി പിറന്നാൽ നൂറ്റിപ്പതിനെന്ന് മരങ്ങൾ നടണം. ആറ് വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ ഗ്രാമവാസികൾ ചേർന്ന് കൊണ്ടുവന്ന നിയമാണിത്. ഇതിനു ശേഷം ഒരുപാട് പെൺകുഞ്ഞുങ്ങൾ ഇവിടെ പിറന്നു. ഇവരോടൊപ്പം ഒരണ്ടര ലക്ഷത്തിലേറെ ഔഷധ വൃക്ഷങ്ങളും. വളർന്ന് വരുന്ന ഈ വൃക്ഷങ്ങൾ വെട്ടരുതെന്നുള്ള കർശന നിർദേശവുമുണ്ട്.ഈ മരങ്ങളുടെ ഇലകളും ഫലങ്ങളും തന്നെ വേണ്ട വരുമാനം തരും. കൂടാതെ പെൺകുഞ്ഞ് പിറന്നാൽ ആ വിട്ടിലേയ്ക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷതൈകളും 21000 രൂപയും ഗ്രമവാസികൾ എത്തിക്കും. ഇതിനോടൊപ്പം 10000 രൂപ കൂടി ചേർച്ച് കുഞ്ഞിന്റെ പിതാവ് ബാങ്കിൽ ഈരുപത് വർഷത്തേയ്ക്ക് നിക്ഷേപിക്കണം.അവളെ പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹം കഴിപ്പിക്കില്ലെന്നും കൂടാതെ നട്ട വൃക്ഷങ്ങൾ വീഴച വരുത്താതെ പരിപാലിക്കണമെന്നുള്ള ഉറപ്പും നൽകണം.

    ME Too: വസ്ത്രമുരാൻ  ആവശ്യപ്പെട്ടു!! അയാളും വിവസ്ത്രനായി, പിന്നീടുണ്ടായത്... സംഗീത സംവിധായകനെതിരെ ഗുരുതര ആരോപണവുമായി ഗായികമാർME Too: വസ്ത്രമുരാൻ ആവശ്യപ്പെട്ടു!! അയാളും വിവസ്ത്രനായി, പിന്നീടുണ്ടായത്... സംഗീത സംവിധായകനെതിരെ ഗുരുതര ആരോപണവുമായി ഗായികമാർ

    പെണ്ണിനെ അത്രയധികം ആദരിക്കുന്ന പിപ്പലാന്ത്രി ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കുടുംബചിത്രമായിരിക്കും ഇത്. പുതുമുഖങ്ങളായ റിഷിയും മിയാശ്രീയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജസ്ഥാൻ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ഷൂട്ടിങ്ങും നടക്കുന്നത്. പ്റ്റ്: ഷെല്ലി ജോയി, ഷോജി. മലയാളത്തിലും ഹിന്ദിയിലുമായി എത്തുന്ന ചിത്രത്തിെന്റ ക്യാമറാമാൻ, കമൽഹാസൻചിത്രങ്ങളിൽ പ്രവർത്തിച്ചുപരിചയമുള്ള സിജോ എം.എബ്രഹാമാണ്.

    English summary
    malayalam movie Piplantri
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X