തീവണ്ടി സിനിമയിൽ നിന്ന് കട്ട് ചെയ്ത രംഗം ഇതാണ്!! വെളിപ്പെടുത്തലുമായി നടി സംയുക്ത മേനോൻ
ഒരു നിമിഷം പോലും പ്രേക്ഷകരെ മടിപ്പിക്കാതെയാണ് തീവണ്ടി ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരുടെ കാത്തിരുപ്പിന് വിരാമമിട്ട് കൊണ്ട് സെപ്റ്റംബറിൽ ടൊവിനോയുടെ തീവണ്ടി സവാരിക്കെത്തിയത്. മികച്ച പ്രേക്ഷ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചരുന്നത് . ഇപ്പോഴും തിയേറ്ററുകളിൽ തീവണ്ടി വൻ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്.

ഒരു നിമിഷം പോലും പ്രേക്ഷകരെ മടിപ്പിക്കാതെയാണ് തീവണ്ടി ഒരുക്കിയിരിക്കുന്നത്. അതിലെ ഓരോ സീനും അത്രയ്ക്ക് മനോഹരമാണ്. പ്രണയവും അടിയുമെല്ലാം വളരെ മനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ നിന്ന് അതി മനോഹരമായ ഒരു സീൻ വെട്ടി മാറ്റുകയുണ്ടായിരുന്നു. ചിത്രത്തിലെ നടി സംയുക്ത മേനോനാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ കഥ വായിച്ചപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രംഗങ്ങളിൽ ഒന്ന് അതായിരുന്നു. പക്ഷെ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ അത് വെട്ടിമാറ്റുകയായിരുന്നെന്ന് അവർ വെളിപ്പെടുത്തി. ചിത്രത്തിന്റെ നല്ല മെസേജുള്ള ക്ലൈമാക്സിനു വേണ്ടിയിട്ടാണ് ആ സീൻ വെട്ടിമാറ്റിയതെന്നും നടി വശദീകരണവും നൽകിയിരുന്നു.
നവാഗതനായ ഫെലിനി ടിപിയാണ് തീവണ്ടി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥ പറയുന്ന ചിത്രത്തിൽ ബിനീഷ് ദാമോദരൻ എന്ന തൊഴില്‍ രഹിതനായിട്ടാണ് ടൊവിനോ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്,സുരഭി ലക്ഷ്മി,നീനാ കുറുപ്പ്,സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷേ ഹാസ്യ രൂപേണയാണ് സംവിധായകന്‍ തീവണ്ടി ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











