ഉപചാരപൂർവം ഗുണ്ട ജയൻ നാളെ പ്രേക്ഷകരിലേക്ക്; റോഡ് ഷോയുമായി അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം നാളെ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ ശ്രദ്ധ നേടുകയാണ്. ഒരു റോഡ് ഷോ പോലെ, വാഹനങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവർത്തകർ.

പണ്ടത്തെ വാഹന അനൗൺസ്‌മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചു കൊണ്ട് വരികയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം കോളേജ് വിദ്യാർത്ഥികളുടെ കൂടെ നൃത്തം ചെയ്യുന്ന നടൻ സിജു വിത്സന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Upavacharapoorvam Gunda jayan

അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുൺ വൈഗ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X