For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളത്തില്‍ ഇംഗ്ലീഷ് ഭരണം

By Ravi Nath
|

മലയാളഭാഷയ്ക്ക് ക്‌ളാസിക്ക് പദവിവേണം, മലയാളം നിര്‍ബന്ധ പാഠ്യവിഷയമാക്കണം, ഭരണഭാഷ മലയാളമാക്കണം, സ്വന്തം ഭാഷ അമ്മിഞ്ഞ പാല്‍ പോലെ മഹത്തരമാണ് ഇങ്ങനെ മലയാള ഭാഷയെ സംരക്ഷിക്കാന്‍ തീവ്രശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുന്നു. പക്ഷേ ഒന്നും എവിടെയും പ്രാവര്‍ത്തികമാകുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല.

Trivandrum Lodge

മറിച്ച് ഭാഷ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് എടുത്തുപറയാവുന്ന ചലനങ്ങള്‍ എല്ലാരംഗത്തും സജ്ജീവമാണ് താനും. എറ്റവും വലിയ ജനകീയകലാരൂപമായ സിനിമ, ടെലിവിഷന്‍ മാധ്യമങ്ങള്‍ ഒക്കെതന്നെ ഇംഗ്‌ളീഷിനോടുള്ള കടുത്ത ആരാധനയില്‍ അഭിരമിച്ചുകൊണ്ടാണ് തങ്ങളുടെ ഉത്തരവാദിത്തങ്ങളെ മറക്കുന്നത്.

മലയാള സിനിമയില്‍ അടുത്തകുറെ കാലമായി മലയാള പേരില്‍ ഇറങ്ങിയ സിനിമകള്‍ വളരെ കുറവാണ്. ഒരു വര്‍ഷമിറങ്ങുന്ന 70-80 സിനിമകളില്‍ മലയാളം തലക്കെട്ടില്‍ ഇറങ്ങുന്നവ നാലിലൊന്നുമാത്രം. അന്ധവിശ്വാസജടിലമായ സിനിമാരംഗത്ത് വിജയം വരിച്ചസിനിമകളുടെ പാതപിന്‍തുടര്‍ന്നാണ് ഇങ്ങനെ മലയാളനിരാകരണം സംഭവിക്കുന്നതെന്ന് തീര്‍ത്തുപറയാനൊക്കുമോ?

സിനിമയിലെ നവതരംഗം ഏല്‍പ്പിക്കുന്ന നാഗരിക ജീവിതചര്യകളില്‍, വിദ്യാസമ്പന്നരായ യുവജനങ്ങളുടെ ആശയവിനിമയ വഴികളില്‍ ഇംഗ്‌ളീഷ് ഭാഷ ഒരു ഭ്രമമോ സ്വഭാവരീതിയോ ആയിമാറിയിരിക്കുന്നു. മെട്രോനഗരങ്ങളുടെ ആശയവിനിമയരീതികളില്‍, നെറ്റ് വര്‍ക്ക് റിലേഷന്‍ഷിപ്പുകളില്‍, പ്രതികരണങ്ങളില്‍, ചാനല്‍ അഭിമുഖങ്ങളില്‍, സംവാദങ്ങളില്‍ ഒക്കെ നിരന്തരം കടന്നുവന്നുകൊണ്ടിരിക്കുന്ന ഇംഗ്‌ളീ,ഷ് വാക്കും പ്രയോഗരീതികളും ഇപ്പോള്‍ സാധാരണക്കാര്‍ക്കും പഥ്യമായി തുടങ്ങി.

ഏത് പുതിയകാര്യങ്ങളോടും വളരെ വേഗം സൌഹൃദം സ്ഥാപിക്കുന്ന മലയാളിയുടെ പുരോഗമന മനസ്സില്‍ എന്നിട്ടും ഇടയ്ക്കിടെ മലയാളിത്തം വന്ന് നിറഞ്ഞ് ഗൃഹാതുരതയോടെ മലയാളം മറക്കരുത് എന്ന് പറഞ്ഞുകൊണ്ടിരിക്കും. ടി.വി ചാനലുകളിലെ അവതാരികമാര്‍ ശീലിപ്പിച്ചു തുടങ്ങിയ ശൈലിയും, സിദ്ധിക്ക് ലാലിനെ പോലുള്ള ജനപ്രിയ വിജയസിനിമകളുടെ ശില്‍പ്പികള്‍ നല്‍കിപോന്ന പേരുകളില്‍ തട്ടിതടഞ്ഞും മലയാളിപ്രേക്ഷകന്‍ വഴങ്ങാന്‍ ശീലിച്ചു.

തൊട്ടയല്‍പക്കത്തെ നല്ലപങ്ക് സിനിമകളും ശ്രദ്ധിക്കൂ, അവയുടെ ടൈറ്റിലുകളും സിനിമയിലുടനീളം പിന്‍തുടരുന്ന ഭാഷയുടെ ഉള്ളുതൊടുന്ന പ്രയോഗങ്ങളും. അതുപോലെ മുഖ്യധാരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ചിലപ്രത്യേക പ്രാദേശിക ഭാഷാരീതികളും തമിഴ് സിനിമകള്‍ ഉയര്‍ത്തികൊണ്ടുവരുന്നുണ്ട്.

മലയാളസിനിമയിലുണ്ടായ പുതിയമാറ്റങ്ങള്‍ക്ക് തമിഴ് സിനിമ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പുതുമയുടെ വഴികളില്‍ ഉപരിവര്‍ഗ്ഗത്തിന്റെ ചിലഅടയാളങ്ങള്‍ മാത്രമാണ് മലയാളസിനിമ തേടിപോകുന്നത്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍, ഉറുമി തുടങ്ങിയ പ്രാദേശിക ഭാഷാരീതികള്‍ മലയാളത്തിലും പരീക്ഷിച്ചു വിജയം കണ്ടിട്ടുണ്ട്.

വള്ളുവനാടന്‍ ഭാഷയുടെ മേല്‍ക്കോയ്മയില്‍ നിന്നും മോചനം നേടി തുടങ്ങിയ മലയാളസിനിമകള്‍ ഇപ്പോള്‍ ഇംഗ്‌ളീഷ് ഭാഷയിലേക്കാണ് കുതിക്കുന്നത്. ഇംഗ്‌ളീഷ് ഭാഷമോശമായതുകൊണ്ടല്ല മറിച്ച് മലയാളസിനിമയുടെ പേരുകള്‍ വികലമായ ഒരു പിന്‍തുടര്‍ച്ചയുടെ ഭാഗമാവുന്നതിലുള്ള പ്രയാസമാണ് വിഷയം.

ട്രാഫിക്ക്, കോക്ടെയില്‍, ബ്യൂട്ടിഫുള്‍, സാള്‍ട്ട് ആന്റ് പെപ്പര്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, തേജാഭായി ആന്റ് ഫാമിലി, ഗ്രാന്റ് മാസ്റ്റര്‍, കോബ്ര തുടങ്ങി ഏറ്റവുംപുതിയ ട്രവാന്‍ഡ്രം ലോഡ്ജ്, ബാങ്കിംഗ് അവേഴ്‌സ് ടെന്‍ ടു ഫോര്‍ വരെ എത്തിനില്‍ക്കുന്ന ഇംഗ്‌ളീഷ് ആധിപത്യം ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

ശുദ്ധമായ മലയാളത്തില്‍ പേരുനല്‍കിയ നാലുസിനിമകള്‍ വിജയംകണ്ടാല്‍ കണ്ണുമടച്ച് സിനിമ പിന്നെ ആവഴിക്കു നീങ്ങികൊള്ളും. പക്ഷേ അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ മുന്‍നടക്കണം. പുതിയസിനിമകളൊക്കെയും പാശ്ചാത്യസിനിമകളുടെ നിഴലുകളാണെന്ന് പറയുന്നവര്‍ക്ക് മലയാളം പേരുകൊണ്ടെങ്കിലും ഒരു മറുപടികൊടുക്കേണ്ടതല്ലേ. ലാല്‍ ജോസിന്റെ ഒരു മലയാളം പേര് സിനിമ വരുന്നു അയാളും ഞാനും തമ്മില്‍ അതൊരുപുതിയതുടക്കമാവട്ടെയെന്ന് പ്രത്യാശിക്കാം.

English summary
2012 is perhaps an year in which we have seen more Malayalam movies with English titles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more