റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

By Lakshmi

സിനിമാക്കാര്‍ പുത്തന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ മടിയ്ക്കുന്ന കാലമാണ് റംസാന്‍ സീസണ്‍. തിയേറ്ററുകളില്‍ ആളുകള്‍ അധികം കയറില്ലെന്നതുതന്നെയാണ് ഇതിന് കാരണം. സിനിമയുടെ അവധിക്കാലം എന്ന് വേണമെങ്കില്‍ റംസാന്‍ മാസത്തെ വിശേഷിപ്പിക്കാം.

കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് റംസാന്‍ സിനിമകളെ ഏറ്റവും മോശമായി ബാധിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ സിനിമകള്‍ തീരെ റിലീസ് ചെയ്യുന്നില്ലെന്ന് പറയാന്‍ കഴിയില്ല, ചില ചെറുചിത്രങ്ങലെല്ലാം ജൂലൈയില്‍ റിലീസ് ചെയ്യുന്നുണ്ട്. പക്ഷേ സൂപ്പറുകളുള്‍പ്പെടെയുള്ള വമ്പന്‍മാരുടെ വരവെല്ലാം പെരുന്നാളിനോടനുബന്ധിച്ചും അതിന് ശേഷവുമാണ്..

മംഗ്ലീഷ്

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

സലാം ബാപ്പു മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മംഗ്ലീഷ്. മമ്മൂട്ടി മട്ടാഞ്ചേരി ഹാര്‍ബറിലെ മീന്‍ മൊത്തക്കച്ചവടക്കാരനായി എത്തുന്ന ചിത്രത്തില്‍ നെതര്‍ലാന്‍ഡുകാരി കാരലിന്‍ ബെക്കാണ് നായിക.

പെരുച്ചാഴി

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

മോഹന്‍ലാല്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് പെരുച്ചാഴി. മോഹന്‍ലാലും മുകേഷും ഒന്നിയ്ക്കുന്ന ഈ ആക്ഷേപഹാസ്യ ചിത്രമൊരുക്കുന്നത് അരുണ്‍ വൈദ്യനാഥനാണ്. അമേരിക്കയില്‍ ഏറെനാളുകള്‍ ചിത്രീകരണം നടത്തിയ പെരുച്ചാഴിയിലൂടെ ലാല്‍ പുത്തനൊരു ഹിറ്റ് സ്വന്തമാക്കുമോയെന്ന് കാത്തിരുന്ന് കാണാം.

അവതാരം

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

ദിലീപ്-ജോഷി ടീമിന്റെ പുത്തന്‍ ചിത്രമാണ് അവതാരം. ദിലീപ് നഗരത്തിലെത്തുന്ന ഒരു നാട്ടിന്‍പുറത്തുകാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലക്ഷ്മി മേനോനാണ് നായിക.

വിക്രമാദിത്യന്‍

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

മലയാളത്തില്‍ ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി എന്നിവരഭിനയിക്കുന്ന ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. നമിത പ്രമോദാണ് നായിക.

പിക്കറ്റ് 43

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

പൃഥ്വിരാജ്-മേജര്‍ രവി ടീമിന്റെ മിലിട്ടറി ചിത്രമാണ് പിക്കറ്റ് 43. സാധാരണ മിലിട്ടറി കഥകളില്‍ നിന്നുമാറിയാണ് ഈ ചിത്രം മേജര്‍ ഒരുക്കിയിരിക്കുന്നത്. കശ്മീരാണ് പ്രധാന ലൊക്കേഷന്‍.

അപ്പോത്തിക്കിരി

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി എന്നിവര്‍ ഒന്നിയ്ക്കുന്ന മാധവ് രാമദാസിന്റെ ചിത്രമാണ് അപ്പോത്തിക്കിരി. ജയസൂര്യയുടെ പുത്തന്‍ ലുക്കും അഭിരാമിയുടെ സാന്നിധ്യവുമെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്.

ഭയ്യാ ഭയ്യാ

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിയക്ക്ുന്ന ചിത്രമാണ് ഭയ്യാ ഭയ്യാ. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ്. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ.

സപ്തമശ്രീ തസ്‌കരാ

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

അനില്‍ രാധാകൃഷ്ണമേനോന്റെ രണ്ടാമത്തെ ചിത്രമായ സപ്തമശ്രീ തസ്‌കരാ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ്. പൃഥ്വിരാജ്, ആസിഫ് അലി, ഫഹദ് ഫാസില്‍, തുടങ്ങിയവരെല്ലാമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ഹായ് അയാം ടോണി

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

ജൂനിയര്‍ ലാലിന്റെ രണ്ടാമത്തെ ചിത്രമായ ഹായ് അയാം ടോണിയും ഏറെ പുതുമുകളുമായി എത്തുന്ന ചിത്രമാണ്. ലാല്‍, ആസിഫ് അലി, മിയ ജോര്‍ജ്ജ് എന്നിവരാണ് താരങ്ങള്‍.

മുന്നറിയിപ്പ്

റംസാന്‍ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പൊടിപാറും

വേണു സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം മുന്നറിയിപ്പും അധികം വൈകാതെയെത്തും. മമ്മൂട്ടി, അപര്‍ണ ഗോപിനാഥ്, രണ്‍ജി പണിക്കര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X