twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡെറിക് അബ്രഹാം മാറി നില്‍ക്കേണ്ടി വരും? മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ.. ജൂലൈ മാസം ഇവര്‍ക്കുള്ളതാണ്

    |

    Recommended Video

    അബ്രഹാമിനെ വെല്ലുന്ന ചിത്രങ്ങൾ ജൂലൈയിൽ | filmibeat Malayalam

    ആറ് മാസങ്ങള്‍ കഴിയുമ്പോള്‍ മലയാളത്തില്‍ നിന്നും 86 സിനിമകളാണ് പിറന്നിരിക്കുന്നത്. അതില്‍ മോശമില്ലാത്ത രീതിയില്‍ പ്രകടനം നടത്തിയ സിനിമകള്‍ വളരെ കുറവുമാണ്. നിലവില്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ ഹിറ്റായി പ്രദര്‍ശനം നടത്തുകയാണ്. ബിഗ് ബജറ്റ് സിനിമകള്‍ ഓണത്തിന് തിയറ്ററുകളിലേക്ക് എത്തുകയാണ്.

    ജൂലൈ മുതല്‍ തിയറ്ററുകളിലേക്ക് എത്തുന്നത് അഡാറ് സിനിമകളായിരിക്കും. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ സിനിമകളാണ് ജൂലൈയില്‍ റിലീസിനെരുങ്ങുന്നത്. പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവം നല്‍കുന്ന സിനിമകളായിരിക്കും ഇനി റിലീസിനൊരുങ്ങുന്ന സിനിമകളെല്ലാം.

    മൈ സ്റ്റോറി

    മൈ സ്റ്റോറി

    പൃഥ്വിരാജിന്റെ രണ്ട് സിനിമകളാണ് ജൂലൈയില്‍ റിലീസിനൊരുങ്ങുന്നത്. കോസ്റ്റിയൂം ഡിസൈനറായ റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയാണ് ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമ റോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറില്‍ ദിനകര്‍ ഒ.വിയും റോഷ്‌നി ദിനകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗണേശ് വെങ്കിട്ടരാമന്‍, സണ്ണി വെയിന്‍, മനോജ് കെ ജയന്‍, സഞ്ജു ശിവറാം, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

     നീരാളി

    നീരാളി

    മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യത്തെ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, നാദിയ മൊയ്തു എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലൂടെ ഒന്നിക്കുകയാണ്. സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജൂലൈ 12 നാണ് സിനിമയുടെ റിലീസ്.

     കൂടെ

    കൂടെ

    പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് കൂടെ. ബംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ 14 ന് റിലീസ് ചെയ്യുകയാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവും ഈ സിനിമയിലൂടെയാണ്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ സിനിമയിലഭിനയിക്കുന്നത്. പാര്‍വ്വതിയാണ് മറ്റൊരു താരം.

    തീവണ്ടി

    തീവണ്ടി

    ടൊവിനോ തോമസിന്റെ തീവണ്ടിയ്ക്ക് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് നീണ്ട് പോവുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഹിറ്റായതോടെയായിരുന്നു സിനിമയുടെ റിലീസിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നതിന്റെ കാരണം. ചാന്ദിനി ശ്രീധരനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് ദിവസം ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

    എന്റെ മെഴുകുതിരി അത്താഴങ്ങള്‍..

    എന്റെ മെഴുകുതിരി അത്താഴങ്ങള്‍..

    തിരക്കഥാകൃത്തായി അനൂപ് മേനോന്‍ തിരിച്ചെത്തുന്ന സിനിമയാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. സൂരജ് തോമസ് സംവിജാനം ചെയ്യുന്ന സിനിമയില്‍ മിയ ജോര്‍ജാണ് നായിക. ജൂലൈ 27 ന് ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. എന്റെ മെഴുകുതിരി അത്താഴങ്ങളില്‍ നിന്നും പുറത്ത് വന്ന പാട്ട് തന്നെയായിരുന്നു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചതിനുള്ള മറ്റൊരു കാരണം.

    English summary
    Mohanlal's Neerali, Prithviraj's Koode & Other Malayalam Movies To Watch Out For In July 2018!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X