മുല്ലപ്പൂ വിപ്ലവം,കേരള മനസാക്ഷിയെ ഞെട്ടിച്ച കൈവെട്ടു സംഭവം പശ്ചാത്തലമാകുന്ന സിനിമ
കേരള മനസാക്ഷിയെ ഞെട്ടിച്ച കൈവെട്ടു സംഭവത്തെ ആധാരമാക്കി വെള്ളിത്തിരയില്‍ പുതിയ സിനിമ ഒരുങ്ങുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനു പേരിട്ടിരിക്കുന്നത് 'മുല്ലപ്പൂ വിപ്ലവം' എന്നാണ്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത നടന്‍ നെടുമുടിവേണു ആണ്.
വാള്‍ട്ടര്‍ ഡിക്രൂസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നിരൂപക പ്രശംസ നേടിയ പുതപ്പ് എന്ന ചിത്രത്തിനുശേഷം വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുല്ലപ്പൂ വിപ്ലവം.

സോന നായര്‍, ഇന്ദ്രന്‍സ്, അലിയാര്‍, എം.ആര്‍.ഗോപകുമാര്‍, പി.ശ്രീകുമാര്‍, മഹാലക്ഷ്മി, കരമന സുധീര്‍, അലന്‍സിയര്‍, അനില്‍ മുരളി, മുന്‍ഷി ബൈജു എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന്് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


Click it and Unblock the Notifications