»   » മോഹന്‍ലാലിന്റെ അമ്മയെ നൂജനറേഷന്‍ സിനിമകള്‍ക്ക് വേണ്ടേ?

മോഹന്‍ലാലിന്റെ അമ്മയെ നൂജനറേഷന്‍ സിനിമകള്‍ക്ക് വേണ്ടേ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ അമ്മ പദവിയാണ് കവിയൂര്‍ പൊന്നമ്മക്ക്. സിനിമയില്‍ എത്തിയ കാലം മുതല്‍ അമ്മ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സത്യന്റെയും നസീറിന്റെയും അമ്മ വേഷങ്ങളില്‍ തുടങ്ങീ മമ്മൂക്കയുടെയും ലാലേട്ടന്റെയും അമ്മയായി. കൂടുതല്‍ സിനിമകളിലും മോഹന്‍ലാലിന്റെ അമ്മ വേഷമായതിനാല്‍ ലാലിന്റെ അമ്മയെന്ന വിളി പേരും കിട്ടി.

ന്യൂജെന്‍ എന്ന പുതിയ പ്രതിഭാസം വന്നത്തോടെ സിനിമകള്‍ക്ക് അമ്മമാരെ വേണ്ടെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. അത് കൊണ്ട് ഇപ്പോള്‍ അഭിനയം കുറവാണെങ്കിലും ആരോടും പരാതിയുമില്ല പൊന്നമ്മക്ക്.

kaviyoor-ponnamma


'കാലഘട്ടങ്ങള്‍ മാറുമ്പോള്‍ സിനിമയുടെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികം തന്നെ, പുതിയ സിനികള്‍ കാണാറുണ്ട്, നിവിനെയും ഫഹദിനെയും ഏറെ ഇഷ്ടമാണ്' പൊന്നമ്മ.

സിനിമകള്‍ ന്യൂജനറേഷന്‍ ആണേലും അല്ലേലും മലയാള സിനിമ കവിയൂര്‍ പൊന്നമ്മയെ മറക്കരുത്. അമ്മമാരെ വെട്ടി കളഞ്ഞ ന്യൂജന്‍ സിനിമകള്‍ നാളെ നായകന്‍മ്മാരെ വെട്ടി കളയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

English summary
kaviyoor ponnamma doesnt get roles in new generation films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam