കാഞ്ചന മാലയ്ക്കും മൊയ്തീനും ശേഷം മുക്കത്ത് നിന്ന് വീണ്ടുമൊരു പ്രണയകഥ!! 'എന്റെ കിത്താബിലെ പെണ്ണ്'
വളരെ അവിചാരിതമായി ഒരു പെൺക്കുട്ടിയെ കണ്ടുമുട്ടുകയും അവളെ തേടി സ്വന്തം ജോലി പോലും ഉപേക്ഷിച്ച് പുറപ്പെടുന്ന നാസിൽ എന്ന യുവാവിന്റെ കഥയാണ്
കാഞ്ചനമാല മൊയ്തീൻ പ്രണയം പ്രേക്ഷകർ ഹൃദയം കൊണ്ടായിരുന്നു സ്വീകരിച്ചത്. ഇപ്പോഴിത മുക്കത്ത് നിന്ന് വീണ്ടുമൊരു പ്രണയകഥ വരുകയാണ്. ലൗലാന്റ്, സ്‌കൂൾ ഡയറി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം എം.ഹാജാമൊയ്‌തു കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ കിത്താബിലെ പെണ്ണ്. സിനിമയുടെ പേര് പോലെ തന്നെ വ്യത്യസ്തമായ പ്രണയകഥയാണിത്.

വളരെ അവിചാരിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും അവളെ തേടി സ്വന്തം ജോലി പോലും ഉപേക്ഷിച്ച് പുറപ്പെടുന്ന യുവാവിന്റെ കഥയാണ് . നാസിലിനൊപ്പം എന്തിനും ഒപ്പം കൂടുന്ന മൂന്ന് സുഹൃത്തുക്കളുമുണ്ട്. ഇവർ അഭിമുഖീകരിക്കേണ്ടി വരുന്ന രസകരമായ പ്രശ്നങ്ങളിലൂടേയും സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഏറെ രസകരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പുതുമുഖം ഹസീം നാസിലും തമിഴ് സൂപ്പർ ഹിറ്റ് ചിത്രം സെയ്ത്താൻ ഫെയിം അരുന്ധതി നായരുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അഷ്‌ക്കർ സൗധാൻ, ഹരീഷ് കണാരൻ, പാഷാണം ഷാജി, ബാലാജി ശർമ്മ, വി.കെ.ബൈജു, ആൻറണി അറ്റ്‌ലസ്, ഷിജിൽ, പ്രവാസി റഹിം, സാന്ദ്രാ നായർ, റീനാ ബഷീർ എന്നിവരും എത്തുന്നുണ്ട്.
ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിമാണ് ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം പ്രതീഷ് നെന്മാറ, സംഗീതം -എം.ജി.ശ്രീകുമാർ , ഗാനരചന എം.ഹാജാമൊയ്‌നു, പ്രവാസി റഹിം, , എഡിറ്റിംഗ് രതീഷ് മോഹൻ, ചീഫ് അസ്സോ: ഡയറക്ടർ എം എസ് നിഥിൻ, അസ്സോ. ഡയറക്ടർ സുനിൽ നന്നമ്പ്ര, കല റിഷി .എം, ചമയം ബൈജു ബാലരാമപുരം, കോസ്റ്റിയൂം ശ്രീജിത് കുമാരപുരം, പി ആർ ഓ അജയ് തുണ്ടത്തിൽ.


Click it and Unblock the Notifications











