For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥ!! വൃത്യസ്ത കഥയുമായി തുരിയം എത്തുന്നു...

  |

  വ്യക്തി ജീവിതത്തിന്റെ പരിണാമങ്ങള്‍ വിവരിക്കുന്ന ചിത്രമാണ് 'തുരീയം'. പ്രണയത്തില്‍ നിന്നും കാമത്തില്‍ നിന്നും മുക്തിനേടി, ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥയായ തുരീയത്തിലെത്തിച്ചേരുന്ന രാവുണ്ണിയുടെ ചരിത്രമാണ് ചിത്രം പറയുന്നത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവയാണ് മറ്റ് മൂന്നവസ്ഥകള്‍.

  thuriyam

  ​ഗ്ലാമർ ലുക്കിൽ മീര നന്ദൻ!! പാന്റ് ഇടാന്‍ മറന്നു പോയോ എന്ന് സദാചാരവാദികൾ

  തുളസിയെ പ്രണയിക്കുന്ന രാവുണ്ണി ഒരിക്കലും അപകടം തിരിച്ചറിഞ്ഞിരുന്നില്ല. എന്തിനും കൂട്ടിനുണ്ടാകുമെന്ന് കരുതിയ അമ്മാവനും നിസ്സഹായനായി കൈവിട്ടുകളയുമ്പോള്‍, രാവുണ്ണി തകര്‍ന്നുപോകുന്നു. ഉറ്റ ചങ്ങാതിമാരായ നാലുപേരും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ചേര്‍ന്ന രാവുണ്ണിയുടെ ലോകം ശിഥിലമായി പോകുന്നു. അടുത്ത തലമുറയിലൂടെ രാവുണ്ണിയുടെ ജീവിതം തുടരുമോ എന്ന സംശയത്തിന് ചിത്രം ഉത്തരം നല്കുന്നു.
  കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്ന തുരീയം പുതിയൊരു ദൃശ്യാനുഭവമാണ്.

  നഗ്നരംഗത്തെ കുറിച്ച് പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഒരേയൊരു കാര്യം!! അമലയ്ക്ക് ധൈര്യം കൊടുത്തത് ഈ വാക്ക്

  മാധവം മൂവീസിന്റെ ബാനറിൽ ബിജേഷ് നായര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ കുമ്പുക്കാട്ടാണ്. തിരക്കഥ, സംഭാഷണം - പി. പ്രകാശ്, ക്യാമറ - ജി.കെ. നന്ദകുമാര്‍, പ്രൊ: കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സജീവ് രാഘവ്, ഗാന രചന - പി. പ്രകാശ്, സംഗീതം - ആര്‍. സോമശേഖരന്‍, സിബു സുകുമാരന്‍, ദില്‍ജിത്ത്, ആലാപനം - നജീം അര്‍ഷാദ്, മൃദുല വാരിയര്‍, വിനീത, മത്തായി സുനില്‍, വിനോദ് നീലാംബരി, ദില്‍ജിത്ത്, സൗണ്ട് ഡിസൈന്‍ - ആനന്ദ് ബാബു, പശ്ചാത്തല സംഗീതം - സിബു സുകുമാരന്‍, കോസ്റ്റ്യൂം - അജിത്‌ഡേവിഡ്, ചമയം - ഉദയന്‍ നേമം, കല - വിഷ്ണുദാസ്, ചീഫ് അസ്സോ: ഡയറക്ടര്‍- വിനോജ് നാരായണന്‍, അസ്സോ: ഡയറക്ടര്‍ - മഹേഷ് കൃഷ്ണ, പ്രൊ: എക്‌സി: ദീപു തിരുവല്ലം, സംവിധാന സഹായികള്‍ - സൈമണ്‍, സുജേഷ്, ആകാശ്, സ്റ്റില്‍സ് - അജേഷ് ആവണി, പിആര്‍ഓ - വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, വിതരണം - മാധവ് മൂവീസ് റിലീസ് രാജേഷ് ശര്‍മ്മ, കലാഭവന്‍ റഹ്മാന്‍, ജോഷി മാത്യു, സൂര്യ കിരണ്‍, ഗായത്രി പ്രിയ, കെപിഎസി ശാന്ത, ഭാസി തിരുവല്ല, മുന്‍ഷി ദിലീപ്, ബിജിലാല്‍, സുനീര്‍, ശിവകൃഷ്ണ, സജീവ് രാഘവ്, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫിന എന്നിവരഭിനയിക്കുന്നു.

  English summary
  malayalam newmovie thuriyam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X