റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
പ്രേക്ഷകര്‍ ഏറെനാളായി കാത്തിരുന്ന ഏറെ ചിത്രങ്ങള്‍ റംസാന്‍ റിലീസായി തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. പ്രമുഖ സംവിധായകരായ രഞ്ജിത്തിന്റെയും ലാല്‍ ജോസിന്റെയും ചിത്രങ്ങള്‍ക്കൊപ്പം ജീത്തുജോസഫ്, സമീര്‍ താഹിര്‍ എന്നീ പുതുതലമുറ സംവിധായകരുടെയും സാന്നിധ്യം തിയേറ്ററുകളിലുണ്ട്.
റംസാന്‍ റിലീസുകളുടെ കൂട്ടത്തില്‍ പ്രേക്ഷകപ്രശംസ ഏറെയും നേടിയത് പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് ആണെന്നാണ് റിപ്പോര്‍ട്ടുകളും പ്രേക്ഷക പ്രതികരണങ്ങളും നല്‍കുന്ന സൂചന. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന സമീര്‍ താഹീര്‍ ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനമുണ്ട്. ഏറെ വാര്‍ത്തയായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലൂടെ രഞ്ജിത്ത് നിരാശപ്പെടുത്തുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. റംസാന്‍ ചിത്രങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
പൃഥ്വിരാജ് വ്യത്യസ്തതയുള്ള പൊലീസ് വേഷം അവതരിപ്പിച്ച ചിത്രം ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ വേറിട്ടുനില്‍ക്കുകയും പ്രേക്ഷകഹൃദയം തൊടുകയും ചെയ്തുവെന്നാണ് പൊതുവേയുള്ള അഭിപ്രായം. നേരത്തേ തന്നെ വ്യത്യസ്തതകളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ജീത്തു ഈ ചിത്ത്രിലൂടെയും വിജയമാവര്‍ത്തിയ്ക്കുകയാണ്. വിവരണത്തിലെ പുതുമയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. നേരത്തേ ജീത്തു സംവിധാനം ചെയ്ത മമ്മി ആന്റ് മി, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മെമ്മറീസ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനവും ചിത്രത്തിന് തുണയാകുന്നുണ്ട്. 2013 തന്റെ കരിയറിലെ മികച്ച വര്‍ഷമാണെന്നകാര്യം പൃഥ്വിയ്ക്ക് ഒന്നുകൂടി ഉറപ്പിക്കാനുള്ള അവസരമാണ് മെമ്മറീസ് നല്‍കുന്നത്.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
രഞ്ജിത്ത് സംവിധാനം ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടി സൂപ്പര്‍താരങ്ങളുടെയും ദിലീപിന്റെയുമെല്ലാം സാന്നിധ്യമുണ്ടെങ്കിലും സൂപ്പറായിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രഞ്ജിത്തിന്റെ സിനിമകളില്‍ പതിവായി കാണാറുള്ള വ്യത്യസ്തത ചിത്രത്തിലില്ലെന്ന അഭിപ്രായം ശക്തമാണ്. മാത്തുക്കുട്ടിയിലൂടെ രഞ്ജിത്ത് നിരാശപ്പെടുത്തിയെന്ന അഭിപ്രായവും കുറവല്ല.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയെന്ന ടാഗുമായിട്ടാണ് നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എത്തിയത്. ആഘോഷിച്ചത്രയും വ്യത്യസ്തതയോ പുതുമയോ ചിത്രം കാണുമ്പോള്‍ അനുഭവപ്പെടുന്നില്ലെങ്കിലും മോശമല്ലാത്ത ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ദുല്‍ഖര്‍സല്‍മാന്‍-സണ്ണിവെയിന്‍ കെമിസ്ട്രിതന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ട്രാവല്‍ മൂവിയെന്ന ടാഗുമായിട്ടാണ് എത്തിയതെങ്കിലും യാത്രയുടെ ഫീല്‍ ചിത്രത്തില്‍ വളരെ കുറവാണ്. മികച്ച ഫോട്ടോഗ്രാഫി പ്രതീക്ഷിച്ച് എത്തുന്നവര്‍ക്ക് ചിത്രം നിരാശയാണ് നല്‍കുക. ഇരുണ്ടിരിക്കുന്നതാണ് ചിത്രത്തിന്റെ ഏറിയ സീനുകളും, നിലാകാശവും പച്ചക്കടലുമെല്ലാം പേരില്‍മാത്രം ഒതുങ്ങി എങ്കിലും യുവാക്കള്‍ക്ക് ഇഷ്ടമുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലൂടെ തങ്ങളുടെ ഗ്രാഫ് മുകളിലോട്ട് തന്നെയാണെന്ന് ലാല്‍ ജോസും കുഞ്ചാക്കോ ബോബനും തെളിയിച്ചു. കുട്ടനാടിന്റെയും നാട്ടുകാരുടെയും കഥപറഞ്ഞെത്തിയ ആട്ടിന്‍കുട്ടി റംസാന്‍ റിലീസിലെ പുലിക്കുട്ടിയായി മാറിയിരിക്കുകയാണ്. മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. മറ്റേതുനാാട്ടുകാര്‍ക്കും ഇഷ്ടമായില്ലെങ്കിലും ഒരു കുട്ടനാടുകാരന് ആട്ടിന്‍കുട്ടിയെയും പുള്ളിപ്പുലികളെയും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. പ്രണയത്തിനും തമാശയ്ക്കുമൊപ്പം കുട്ടനാട്ടുകാര്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററുകളില്‍ മത്സരത്തിനെത്തുകയെന്ന അപൂര്‍വ്വതയ്ക്കാണ് ഇത്തവണത്തെ റംസാന്‍ വേദിയായത്. പക്ഷേ സൂപ്പര്‍താരമായ അച്ഛനെ മകന്‍ കടത്തിവെട്ടിയിരിക്കുകയാണെന്നുതന്നെ വേണം പറയാന്‍. രഞ്ജിത്ത് ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയ ചിത്രമായിരുന്നു. എന്നാല്‍ അധികം പ്രതീക്ഷകള്‍ക്ക് ഇനി മാത്തുക്കുട്ടിയ്ക്ക് വകയില്ലെന്ന് വിശ്വസിക്കേണ്ടിവരും ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍. അതേസമയം നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രവുമായി എത്തിയ ദുല്‍ഖറിന് വിജയം നേടാന്‍ കഴിഞ്ഞു. അച്ഛനെപ്പോലെയല്ല താനെന്നും ഫഌക്‌സിബിളായ റൊമാന്റിക് ഹീറോയാവാന്‍ തനിയ്ക്ക് കഴിയുമെന്നും ദുല്‍ഖര്‍ വീണ്ടും തെളിയിച്ചുകഴിഞ്ഞു. സമീര്‍ താഹിര്‍ ചിത്രം പ്രതീക്ഷയ്ക്കനുസരിച്ച ്ഉയര്‍ന്നിട്ടില്ലെങ്കിലും പൂര്‍ണമായും കുറ്റംപറയാനൊക്കില്ല.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
സെക്കന്റ്‌ഷോയെന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനൊപ്പം അരങ്ങേറിയ പുതുമുഖമായിരുന്നു സണ്ണി വെയ്ന്‍. വളരെ പെട്ടെന്നാണ് സണ്ണി മലയാളസിനിമയുടെ ഭാഗമായത്. വളരെ നാച്ചുറലായ അഭിനയവും മികച്ച ഡയലോഗ് പ്രസന്റേഷനുമാണ് സണ്ണിയെ യുവതാരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനാക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന സമീര്‍ താഹിര്‍ ചിത്രത്തിലൂടെ സണ്ണി വീണ്ടും സ്വയം തെളിയിച്ചു. ചിത്രത്തിലെ നായകന്‍ ദുല്‍ഖറാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ മികച്ചു നില്‍ക്കുന്നത് സണ്ണിതന്നെയാണെന്നകാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടാകാനിടയില്ല.

റംസാന്‍ മത്സരത്തില്‍ ആരു ജയിയ്ക്കും?
ഇത്രയും കാലം ആരും കാണാതെ ഒളിപ്പിച്ചുവെച്ച ചാക്കോച്ചന്റെ കഷണ്ടി അങ്ങനെ ലാല്‍ ജോസ് വെളിച്ചത്തുകൊണ്ടുവന്നു. കഷണ്ടിയുടെ ഭാഗ്യമാണോ എന്നറിയില്ലെങ്കിലും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഹിറ്റാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുകാലത്ത് ചോക്ലാറ്റ് നായകനായി ഡാന്‍സും കളിച്ച് നടന്ന ചാക്കോച്ചനെ ഇന്നത്തെ നിലയിലേയ്ക്ക് ഗൗരവമുള്ളൊരു നായകനാക്കി മാറ്റിയത് ലാല്‍ ജോസ് തന്നെയാണ്. എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചാക്കോച്ചന് തീര്‍ത്തും വ്യത്യസ്തതയുള്ളൊരു വേഷം ലഭിച്ചത്. തുടര്‍ന്നിങ്ങോട്ട ്ഒട്ടേറെ മികച്ചവേഷങ്ങളാണ് ചാക്കോച്ചന് ലഭിയ്ക്കുന്നത്.


Click it and Unblock the Notifications











