റംസാന്‍ പോരാട്ടത്തിനു സമയമാകുന്നു
റംസാന്‍ പോരാട്ടത്തിനുള്ള മുന്നൊരുക്കത്തിലാണ് കേരളത്തിലെ തിയറ്ററുകള്‍. ഇക്കുറി മോഹന്‍ലാലും ഫഹദ് ഫാസിലും നിവിന്‍ പോളിയും ഇല്ലെങ്കിലും മമ്മൂട്ടി, ദിലീപ്, സുരേഷ്‌ഗോപി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തമ്മിലാണു പ്രധാന പോരാട്ടം.
മമ്മൂട്ടിയും മാര്‍ത്താണ്ഡനും ഒന്നിക്കുന്ന അച്ഛാദിന്‍ ആണ് പെരുന്നാളിലെ പ്രധാന ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം മമ്മൂട്ടിയും മാര്‍ത്താണ്ഡനും ഒന്നിക്കുന്ന ചിത്രത്തില്‍ ദുര്‍ഗാ പ്രസാദ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാനസി ശര്‍മയാണു നായിക.

ശ്രീബാല കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ 24-7 എന്ന ചിത്രത്തില്‍ നിഖിലയാണു നായിക. ടെലിവിഷന്‍ ചാനല്‍രംഗത്തെ പ്രണയമാണു വിഷയം. സുഹാസിനി, ശ്രീനിവാസന്‍, ശശികുമാര്‍, ലെന, സിദ്ദാര്‍ഥ് ശിവ, ശങ്കര്‍ രാമകൃഷ്ണന്‍, ഇടവേള ബാബു, മഞ്ജുപിള്ള എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍. ചന്ദ്രേട്ടന്‍ എവിടെയാ എന്നചിത്രത്തിനു ശേഷം റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണിത്.
പൃഥ്വിരാജും ആര്യയും പ്രധാന വേഷം ചെയ്യുന്ന ചിത്രമായ ഡബിള്‍ ബാരല്‍ ആണ് പെരുന്നാളിലെ മറ്റൊരു പ്രധാന ആകര്‍ഷകം. ലിജോജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഗോവയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ലിജോ പറയുന്നത്.
കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്ന മധുരനാരങ്ങ സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ഗള്‍ഫിലെ രണ്ടു ഡ്രൈവര്‍മാരുടെ കഥയാണ് നിഷാദ് കോയ എഴുതിയിരിക്കുന്നത്. ഓര്‍ഡിനറി എന്ന ചിത്രത്തിലെ ടീം വീണ്ടും ഒന്നിക്കുന്ന പ്രത്യേകത കൂടിയുണ്ട്. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയാണു നായിക.
നവാഗതനായ മൊഹ്‌സിന്‍ പാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് ആണ് ഉണ്ണി മുകുന്ദന്റെ ചിത്രം. രുദ്രസിംഹാസനം ആണ് സുരേഷ്‌ഗോപിയുടെ ചിത്രം. എല്ലാ ചിത്രങ്ങളും എത്തുന്നതോടെ മഴയുടെ ശക്തിയിലും കേരളത്തിലെ തിയറ്ററുകള്‍ തിരക്കിലെത്തും. നിവിന്‍ പോളിയുടെ പ്രേമവും ഈ ചിത്രങ്ങള്‍ക്കൊപ്പം മല്‍സരിക്കാനുണ്ടാകും.


Click it and Unblock the Notifications











