സിനിമാ സീരിയൽ ന‌ടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

സിനിമാ സീരിയൽ നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി ഓഫ്, ​ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, തലപ്പാവ്, മാർച്ച് 12, വൺവേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, തുടങ്ങിയ സിനിമകളിൽ രഞ്ജുഷ അഭിനയിച്ചി‌ട്ടുണ്ട്. ആനന്ദരാ​ഗം, വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. 35 വയസായിരുന്നു.

മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ രഞ്ജുഷ സജീവമായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോകളും റീലുകളും ന‌ടി പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നുള്ള രസകരമായ നിമിഷങ്ങളാണ് രഞ്ജുഷ പങ്കുവെച്ച പോസ്റ്റുകളിൽ കൂടുതലും. പങ്കാളിക്കൊപ്പം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു രഞ്ജുഷ. ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ രഞ്ജുഷയ്ക്കുണ്ട്.

Ranjusha Menon

സീരിയൽ രം​ഗത്ത് നിന്നുമാണ് രഞ്ജുഷ സിനിമകളിലേക്ക് എത്തുന്നത്. ടെലിഷൻ അവതാരകയായാണ് രഞ്ജുഷ കരിയർ തുടങ്ങുന്നത്. സ്ത്രീ എന്ന പരമ്പരയിലൂടെയാണ് സീരിയൽ രം​ഗത്തെത്തി. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചു. ഇ‌ടക്കാലത്ത് സിനിമകളിൽ സാന്നിധ്യം അറിയിച്ചെങ്കിലും
കഴിഞ്ഞ കുറച്ച് നാളുകളായി ടെലിവിഷൻ രം​ഗത്താണ് രഞ്ജുഷ സജീവമായത്.

നർത്തകി കൂടിയായ രഞ്ജുഷ ഇം​ഗ്ലീഷിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം ഭരതനാട്യത്തിൽ ഡി​ഗ്രിയും എടുത്തിട്ടുണ്ട്. മാനസികമായ ചില വിഷമങ്ങൾ രഞ്ജുഷയ്ക്കുണ്ടായിരുന്നെന്ന് നടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. ഉറക്കമാണ് തന്റെ ഏക ആശ്വാസം അപ്പോൾ തനിക്ക് ദുഖമില്ല എന്ന വാചകം നടി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

സീരിയൽ രം​ഗത്ത് നിന്നും തുടർച്ചയായി വരുന്ന രണ്ടാമത്തെ ആത്മഹത്യാ വാർത്തയാണിത്. അടുത്തിടെയാണ് ‌നടി അപർണ നായർ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു അപർണ. ആത്മഹത്യക്ക് പിന്നാലെ ഭർത്താവ് സഞ്ജിത്തിനെതിരെ അപർണയുടെ കുടുംബം ആരോപണവുമായി എത്തി. കുടുംബ പ്രശ്നങ്ങൾ അപർണയെ മാനസികമായി ബാധിച്ചിരുന്നു.

Aparna

അപർണയുടെ അമ്മ നൽകിയ മൊഴി ഭർത്താവിനെ സംശയ നിഴലിലാക്കി. ഭർത്താവും അപർണയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് അമ്മ ആരോപിച്ചത്. മരിക്കുന്നതിന്റെ അന്ന് രാവിലെ ഇവിടെ വന്ന് സന്തോഷമായി ഇറങ്ങിപ്പോയതാണ്. എന്നാൽ വൈകുന്നേരം എന്നെ വിളിച്ച്, അമ്മേ എനിക്ക് പറ്റുന്നില്ല, ഞാൻ പോകുന്നു എന്ന് പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി‌ട്ടുണ്ട്.

എന്നാൽ സഞ്ജിത്തിനെ വിളിച്ചെങ്കിലും അവളവിടെ കിടന്ന് ചാകട്ടെ, എനിക്ക് നോക്കാൻ വയ്യ എന്നാണ് പറഞ്ഞതെന്നും അമ്മ ആരോപിച്ചു. അപർണ നായരുടെ മരണമുണ്ടാക്കിയ ഞെട്ടൽ മാറുമ്പോഴാണ് സീരിയൽ രം​ഗത്ത് നിന്നും മറ്റൊരു ദുഖവാർത്ത വരുന്നത്. അതേസമയം ര‍ഞ്ജുഷ മേനോന്റെ ആത്മഹത്യക്ക് കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X