»   » ഹ്രസ്വ ചിത്രമെടുക്കുന്നവര്‍ക്ക് മരീചിക ഒരു പ്രചോദനം

ഹ്രസ്വ ചിത്രമെടുക്കുന്നവര്‍ക്ക് മരീചിക ഒരു പ്രചോദനം

Written By:
Subscribe to Filmibeat Malayalam

സിനിമ ഈ തലമുറയുടെ വലിയൊരു സ്വപ്‌നമാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ഫീച്ചര്‍ സിനിമകളിലേക്കുള്ള പാലം മിക്കവരും പണിയുന്നത്. അത്തരത്തില്‍ പണിതൊരു ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറായ കിളിമാനൂര്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന അഭീഷ് സംവിധാനം ചെയ്ത മരീചിക എന്ന ഹ്രസ്വ ചിത്രം!

കണ്ടക്ടര്‍മാരുടെ കൂട്ടായ്മയാണ് ഈ ഒരു ഹ്രസ്വ ചിത്രം എന്ന് പറയാം. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തതും എഡിറ്റിങ് നിര്‍വ്വഹിച്ചതും കഥയെഴുതിയതും കിളിമാനൂര്‍ ഡിപ്പോയിലെ മറ്റൊരു കണ്ടക്ടറായ രഞ്ജു ആര്‍ എസ് ആണ്.

mareechika-short-film

തികച്ചും സീറോ ബജറ്റില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നതാണ് മരീചികയുടെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറ, എഡിറ്റിംഗ്, ശബ്ദ മിശ്രണം തുടങ്ങി ഒരു മേഘലയിലും പരിചയ സമ്പന്നരുടെ സാന്നിദ്ധ്യമില്ലാതെ, ഒരു സ്റ്റുഡിയോയിലും കയറാതെ തികച്ചും പുതുമുഖങ്ങള്‍ ചെയ്ത ഈ ചിത്രം, സിനിമയെ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു പ്രചോദനം കൂടെയായിരിക്കും

ജിന്‍സണ്‍ പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. രണ്ടര വര്‍ഷത്തെ പ്രയത്‌നം വേണ്ടി വന്നു ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആകാംക്ഷ ജനിപ്പിക്കത്തക്കവിധം തയാറാക്കിയ തിരക്കഥ അതില്‍ എത്ര ശതമാനം വിജയിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ വേണം തീരുമാനമെടുക്കാന്‍. കണ്ടു നോക്കൂ...

English summary
Malayalam short film Mareechika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam