»   » ഇതൊരു കുഞ്ഞ് പത്തേമാരിയും അറബിക്കഥയുമൊക്കെയാണ്; കാണൂ

ഇതൊരു കുഞ്ഞ് പത്തേമാരിയും അറബിക്കഥയുമൊക്കെയാണ്; കാണൂ

Written By:
Subscribe to Filmibeat Malayalam

പ്രവാസി ജീവിതത്തിന്റെ ചൂടുള്ള ജീവിതം പലപ്പോഴും സിനിമകള്‍ക്കും എഴുത്തുകള്‍ക്കുമൊക്കെ വിഷയമായിട്ടുണ്ട്. സലീം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി ആ നിരയില്‍ ഒടുവിലത്തെ പേരാണ്. ശ്രീനിവാസന്‍ നായകനായി എത്തിയ അറബിക്കഥ എന്ന ചിത്രത്തിലും ഗള്‍ഫ് ജീവിതം തന്നെയാണ് വിഷയം.

പത്തേമാരിയും അറബിക്കഥയും ഒന്നുമല്ലെങ്കിലും, പ്രവാസം എന്ന ഹ്രസ്വ ചിത്രവും ഗള്‍ഫ് ജീവിതത്തിന്റെ മണല്‍ത്തരികള്‍ക്ക് മാത്രം അറിയാവുന്ന പൊള്ളുന്ന അനുഭവമാണ് പറയുന്നത്. ജോബി തോമസിന്റെ തിരക്കഥയില്‍ ക്ലിന്‍സണ്‍ ക്ലീറ്റസ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് പ്രവാസം. ക്ലീറ്റസ് തന്നെയാണ് കഥയും ഛായാഗ്രാഹണവും നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.


pravasam

ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഓരോ മലയാളിയും ഗള്‍ഫിലേക്ക് ഫ്‌ളൈറ്റ് കയറുന്നത്. ആ മണല്‍ത്തരിയിലെവിടെ തങ്ങളുടെ സ്വര്‍ഗ്ഗമുണ്ടെന്നാണ് വിശ്വാസം. കഷ്ടപ്പാടാണെന്ന് അറിഞ്ഞിട്ടും നമ്മുടെ സഹോദരങ്ങള്‍ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് ചേക്കേറുന്നു പ്രതീക്ഷയോടെ. ഇതൊരു തുടര്‍ക്കഥയാണെന്ന് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിയ്ക്കുന്നത്. കാണൂ...


English summary
Malayalam short film Pravasam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam