»   » തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയുടെ മനം കവര്‍ന്ന മലയാള ഗാനം!!! എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല!!!

തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയുടെ മനം കവര്‍ന്ന മലയാള ഗാനം!!! എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുഷ്‌ക ഷെട്ടി. തെന്നിന്ത്യയുടെ സ്വീറ്റി ഷെട്ടി എന്നറിയപ്പെടുന്ന അനുഷ്‌കയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഒരു മലയാള ഗാനം. യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി അധികം വൈകാതെയായിരുന്നു ഗാനം ആലപിച്ച ശ്വേത മോഹന്റെ ഫേസ്ബുക്ക് പേജില്‍ അനുഷ്‌കയുടെ കമന്റ് എത്തിയത്.

പ്രഭാസിന് അനുഷ്‌കയോടുള്ള താല്‍പര്യം ഇല്ലാതെയായോ ? കാരണമായി ചൂണ്ടി കാണിക്കുന്നത് ഇതാണ്!!!

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും മിയയും നായികനായകന്മാരായി എത്തുന്ന ചിത്രമാണ് ബോബി. ബോബിയിലെ 'പതിയെ പതിയെ' എന്ന് തുടങ്ങുന്ന ഗാനമാണ് അനുഷ്‌ക ഷെട്ടിയുടെ മനം കവര്‍ന്നത്. ഷെബി തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ബോബിയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് റോണി റാഫേലാണ്.

anushka

ഗാനത്തെ മുക്തകണ്ഠം പ്രശംസിക്കുന്ന കമന്റ് ആണ് അനുഷ്‌ക പോസ്റ്റ് ചെയ്തിരിക്കുന്നത്. വരികളേയും സംഗീതത്തേയും ഗായകരേയും പ്രശംസിച്ച അനുഷ്‌ക ഗാനരംഗത്ത് അഭിനയിച്ച് നടീനടന്മാരേയും പ്രശംസിക്കുന്നുണ്ട്. ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിശങ്കറിന്റെ ശബ്ദമാധുര്യത്തെ ഏറെ പ്രശംസിക്കുന്നുണ്ട് അനുഷ്‌ക.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കും വിധം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതിരിപ്പിക്കുന്ന പ്രണയ കഥയാണ് ബോബി. ചിത്രത്തിന്റെ പ്രിവ്യു കണ്ട ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികള്‍ ചിത്രത്തേക്കുറിച്ച് മികച്ച് അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അവസാന ഘട്ട മിനുക്കു പണികള്‍ പൂര്‍ത്തിയാക്കി ചിത്രം ഉടന്‍ തിയറ്ററിലെത്തും.

English summary
The song from Malayalam new movie 'Boby' steels the heart of bahubali actress Anushka Shetty. She make comments on the facebook post of singer Swetha Mohan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam