സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
എത്രപെട്ടെന്നാണ് സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മാറിമറിയുന്നത്. ഫാഷനും പുത്തന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുമെല്ലാം ജനകീയമാക്കി മാറ്റുന്നതില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. വസ്ത്രങ്ങള്‍, താടിയുടെയും മുടിയുടെയും സ്റ്റൈലുകള്‍ എന്തിന് കണ്ണാടി ഫ്രെയിമുകളും മാലകളും വരെ സിനിമകള്‍ സംഭാവന ചെയ്യുന്നുണ്ട്. സിനിമയിലെ നായകന്‍, നായിക സങ്കല്‍പ്പങ്ങള്‍ക്കും കാതലായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. സുന്ദരക്കുട്ടപ്പനായിരിക്കണം നായകന്‍ എന്ന കടുംപിടുത്തവും നീണ്ട ചുരുള്‍മുടിയും നാണവുമുള്ളവളായിരിക്കണം നായികയെന്ന നിര്‍ബ്ബന്ധവും സിനിമയില്‍ നിന്നും എന്നേ അകന്നുകഴിഞ്ഞു. ഇപ്പോള്‍ സ്മാര്‍ട്‌നസാണ് എവിടെയും താരം നായകന്മാര്‍ അടിമുടി സ്മാര്‍ട്ടായിരിക്കണം, നായികമാരുടെ കാര്യവും മറിച്ചാവാന്‍ പാടില്ല.
സിനിമയിലെ മാറിവരുന്ന സൗന്ദര്യസങ്കല്‍പ്പങ്ങളിലെ ഏറ്റവും പുതിയ ട്രെന്‍ഡ് തലമുടിയിലെ നര സ്റ്റൈലാണ്. നായകന്‍, സൂപ്പര്‍താര വ്യത്യാസമില്ലാതെ നരകയറിയ തലയുമായി സ്‌ക്രീനിലെത്താനുള്ള ധൈര്യം കാണിച്ചുകൊണ്ടിരിക്കുകയാണ് കുറച്ചുകാലമായിട്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ നരസ്റ്റൈലിന് ദക്ഷിണേന്ത്യയില്‍ തുടക്കമിട്ടത് തമിഴകത്തിന്റെ സ്വന്തം തല അജിത് കുമാറാണ്. ഇപ്പോള്‍ ഈ നര സ്‌റ്റൈല്‍ മലയാളത്തിലും ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
വികെ പ്രകാശ് സംവിധാനം ചെയ്ത സയലന്‍സ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ആദ്യ സാള്‍ട് ആന്റ് പെപ്പര്‍ ലുക്ക് എത്തിയത്. കൃതാവില്‍ നരകയറിയ തരത്തിലായിരുന്നു ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈല്‍. ചിത്രം വിചാരിച്ചപോലെയൊരു തരംഗം സൃഷ്ടിച്ചില്ലെങ്കിലും മമ്മൂട്ടിയുടെ നരസ്‌റ്റൈല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
ആഷിക് അബു ഒരുക്കുന്ന ദി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി കാര്യമായ സാള്‍ട് ആന്റ് പെപ്പര്‍ ലുക്കിലാണ് എത്തുന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് 5 ഗെറ്റപ്പുകളുണ്ട്. എല്ലാം നല്ല സ്റ്റൈലിഷ് ആണെന്നാണ് സൂചന. എന്തായാലും മമ്മൂട്ടിയുടെ പുത്തന്‍ നര സ്റ്റൈല്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
അടുത്തിടെ ഇറങ്ങിയ ജില്ലയെന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ നര സ്‌റ്റൈലിലാണ് എത്തിയിരുന്നത്. താടിയിലും മുടിയിലും നരകയറിയ, മീശ പിരിച്ച ലാലിനെ ആരാധകര്‍ വലിയ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചത്. ഇതിന് മുമ്പ് ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിലും ലാല്‍ അല്‍പം നര കയറിയ സ്റ്റൈലിലാണ് ത്തെിയിരുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
ജോഷി ഒരുക്കുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലും മോഹന്‍ലാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് എത്തുന്നത്. സുരേഷ് നായരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ നായികയാകുന്നത് അമല പോള്‍ ആണ്.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിലും ലാല്‍ എത്തുന്നത് അല്‍പം നരകയറിയ സ്റ്റൈലിലാണ് എന്നാണ് സൂചന. ഇതില്‍ ലാലിന് ഒരു കള്ളന്റെ റോളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം വിഷു റിലീസായി എത്തും.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
കഴിഞ്ഞദിവസം റിലീസ് ചെയ്ത പകിടയെന്ന ചിത്രത്തിലാണ് ബിജു മേനോന്‍ നരകയറിയ തലയുമായി എത്തിയിരിക്കുന്നത്. ജോര്‍ജ്ജ് കോശി ആന്ത്രപ്പര്‍ എന്ന കഥാപാത്രമായി നരച്ച താടിയും മുടിയുമായി അമ്പരപ്പിക്കുന്ന സ്റ്റൈലിലാണ് പകിടയില്‍ ബിജു മേനോന്‍ എത്തിയിരിക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
ശ്യാംധര്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെയാണ് യുവസൂപ്പര്‍താരം പൃഥ്വിരാജ് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രൈം ബ്രാഞ്ജില്‍ നിന്നും പുറത്താക്കപ്പെട്ട ഐപിഎസുകാരനായ ഡേവിഡ് എബ്രഹാമായിട്ടാണ് പൃഥ്വിയെത്തുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
2013 ആദ്യം പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ സെല്ലുലോയ്ഡ് എന്നീ ഹിറ്റ് ചിത്രങ്ങളിലും പൃഥ്വിരാജ് നര ലുക്കുമായി എത്തിയിരുന്നു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ പൃഥ്വിയുടെ ലുക്ക് ഏറെ പ്രത്യക്ഷപ്പെട്ടിരുന്നു.

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍
ബഡി എന്ന ചിത്രത്തിലായിരുന്നു അനൂപ് മേനോന്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തിയത്. ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും അനൂപിന്റെ നരച്ച തലയും ബര്‍മുഡ വേഷവുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











