ദുല്‍ഖറിനെ മമ്മൂട്ടിയുമായി താരതമ്യം ചെയ്ത രാം ഗോപാല വര്‍മയ്‌ക്കെതിരെ താരങ്ങള്‍

By Aswathi

പെരുന്തച്ചന്റെ കഥ കേട്ട് വളര്‍ന്നവരാണ് മലയാളികള്‍. ആ കഥ ആസ്വദിയ്ക്കും. പക്ഷെ മലയാളത്തിന്റെ അഭിമാന നടനെ മകനുമായി താരമ്യം ചെയ്യുന്നത് കണ്ടും കേട്ടും നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഓകെ കണ്‍മണി എന്ന ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മികച്ചതു തന്നെ. പക്ഷെ അത് രാം ഗോപാല വര്‍മ്മ പറയുന്നതുപോലെ വലിയ കാര്യമാണെന്നൊന്നും പറയുന്നില്ല. ഇനി അധവാ ആണെങ്കില്‍ തന്നെ അത് മമ്മൂട്ടിയുടെ പുരസ്‌കാരങ്ങള്‍ തിരിച്ചു പിടിക്കാനോളം ഇല്ല.

പറഞ്ഞു വരുന്നത് സംവിധായകന്‍ രാം ഗോപാല വര്‍മ്മ മമ്മൂട്ടിയോട് ദുല്‍ഖര്‍ സല്‍മാനെ താരതമ്യം ചെയ്തതിനെ കുറിച്ചാണ്. ദുല്‍ഖറിന്റെ അഭിനയം മികച്ചതാണെന്നു പറഞ്ഞാല്‍ ഓകെ. അത് മാത്രമല്ലല്ലോ രാം ഗോപാല വര്‍മ്മ പറഞ്ഞത്. ദുല്‍ഖറിന്റെ അഭിനയം കണ്ടാല്‍ അവാര്‍ഡ് നിര്‍ണയിക്കുന്നവര്‍ മമ്മൂട്ടിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ തിരികെ വാങ്ങി ദുല്‍ഖറിന് നല്‍കുമത്രെ.

kunchakko-boban-aju-jude

മാത്രമല്ല ക്ലാസ്സിക്കല്‍ അഭിനയം എന്താണെന്ന് മമ്മൂട്ടി ദുല്‍ഖറിനെ കണ്ടു പഠിക്കണമെന്ന്. അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി ദുല്‍ഖറിന്റെ ജൂനിയറാണെന്ന്. ഇതിനുള്ള മറുപടി രാം ഗോപാല വര്‍മ്മയുടെ ട്വീറ്റിന് താഴെ കുമിഞ്ഞു കൂടിയിട്ടുണ്ട്. തെറിയുടെ പൊങ്കാല. ദുല്‍ഖര്‍ സല്‍മനും വിഷയത്തോട് പ്രതികരിച്ചു. പത്ത് ജന്മം എടുത്താലും വാപ്പച്ചിയിലെ നടന്റെ അരികത്തെത്താന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

ദുല്‍ഖര്‍ മാത്രമല്ല മലയാളത്തിലെ ചില പ്രമുഖ താരങ്ങളും രാം ഗോപാല വര്‍മ്മയ്ക്കുള്ള മറുപടി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കുന്നു. ആദ്യം ഇത്തരത്തിലൊരു കമന്റ് പറയാന്‍ താങ്കള്‍ യോഗ്യനാണോ എന്ന് പരിശോധിക്കു എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. രാമു എന്നല്ലേ പേര് ശരിയാക്കി തരാട്ടോ എന്ന് അജു വര്‍ഗീസും പ്രരിഹസിച്ചു. ഇനിയിപ്പോ ഓസ്‌കാര്‍ കിട്ടിയ സംവിധായകര്‍ ആരേലും വന്ന് പറഞ്ഞാ പോലും മമ്മൂക്ക എന്ന മഹാനടന്‍ അതല്ലാതാകുന്നില്ലെന്നാണ് ജൂഡിന്റെ പ്രതികരണം.

Sad to hear abt RGV saying abt Mammookka.....Shame on u Mr.Ramu 󾮠󾮠󾮠First...make urself eligible to pass on such comments..pls Sorry for the so called "creator" who tried to "kill" SHOLAY 󾓵

Posted by Kunchacko Boban on Tuesday, April 21, 2015

രാമു എന്നല്ലേ പേര്?ശെരിയാക്കി തരാട്ടോ#mammokkaisourpride

Posted by Aju Varghese on Wednesday, April 22, 2015

ഇനിയിപ്പോ ഓസ്കാര്‍ കിട്ടിയ സംവിധായകര്‍ ആരേലും വന്ന് പറഞ്ഞാ പോലും മമ്മൂക്ക എന്ന മഹാനടന്‍ അതല്ലാതാകുന്നില്ല. ഇന്നാള്‍ വേറ...

Posted by Jude Anthany Joseph on Tuesday, April 21, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X