»   » കൂടെ അഭിനയിച്ച മലയാളത്തിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ഷക്കീല പറയുന്നു

കൂടെ അഭിനയിച്ച മലയാളത്തിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ഷക്കീല പറയുന്നു

By: രോഹിണി
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഭാഗമാകാന്‍, അതെത്ര ചെറിയ വേഷമാണെങ്കിലും തയ്യാറാണ് എന്ന് പണ്ടേ ഷക്കീല പറഞ്ഞതാണ്. മറ്റ് ഭാഷാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കുറച്ചെങ്കിലും നല്ല വേഷങ്ങളാണ് തനിക്ക് മലയാളത്തില്‍ ലഭിച്ചിട്ടുള്ളത്.

ടു പീസ് ധരിക്കുമ്പോള്‍ ആദ്യം അല്പം മടിയുണ്ടായിരുന്നു; ഷക്കീല പറയുന്നു

മലയാളത്തിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം ഷക്കീല അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. കൂടെ അഭിനയിച്ച മൂന്ന് താരങ്ങളെ കുറിച്ചും ആരാധിക്കുന്ന ഒരു ജനപ്രിയ നായകനെ കുറിച്ചും നടി എന്താണ് പറയുന്നത് എന്ന് വായിക്കാം

മമ്മൂട്ടിയെ ദൂരത്തു നിന്ന് കണ്ടത് ഭാഗ്യം

1998 ലാണ് ഞാന്‍ മമ്മൂട്ടി നായകനായ മറുമലര്‍ച്ചി എന്ന തമിഴ് ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തത്. അന്ന് വളരെ ദൂരത്ത് നിന്നാണ് മമ്മൂട്ടിയെ കണ്ടത്. അതൊരു വലിയ ഭാഗ്യമായി കരുതുന്നു

ഞങ്ങളും ഷക്കീല ഫാന്‍സ് ആണെന്ന് മോഹന്‍ലാല്‍

2007 ലാണ് ഷക്കീല എന്ന സിനിമാ നടിയായി മോഹന്‍ലാല്‍ ചിത്രമായ ചോട്ടാ മുംബൈയില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ എന്നോട് വന്ന് പറഞ്ഞു, ഞങ്ങളും ഷക്കീലയുടെ ഫാന്‍സ് ആണെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഇത് ഏതെങ്കിലും പത്രക്കാര്‍ കേട്ടാല്‍ വിവാദമാകില്ലേ എന്ന്. അപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശേഷം പൃഥ്വിരാജ്

2011 ല്‍ പൃഥ്വിരാജ് ചിത്രമായ തേജാഭായ് ആന്റ് ഫാമിലിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ചു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം ആര് എന്ന ചോദ്യത്തിന് ശക്തമായ മറുപടിയാണ് പൃഥ്വിരാജ് എന്ന് ഷക്കീല പറയുന്നു.

ദിലീപിന്റെ കടുത്ത ആരാധികയായ ഷക്കീല

ആത്മകഥയില്‍ ഷക്കീല താന്‍ വലിയൊരു ദിലീപ് ആരാധികയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരവസരം കിട്ടിയില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ ഹാസ്യതാരമായെത്താന്‍ താന്‍ തയ്യാറാണെന്ന് ഷക്കീല പറഞ്ഞിരുന്നു

English summary
Malayalam Super Stars Acted With Actress Shakeela
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam