സൂപ്പര്‍സ്റ്റാറുകളുടെ തിരക്ക്
പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളൊന്നും തിയറ്ററില്‍ ആളെക്കൂട്ടുന്നില്ലെങ്കിലും മലയാളത്തിലെ താരങ്ങള്‍ക്കെല്ലാം തിരക്കോടു തിരക്കു തന്നെ. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം കാമറയ്ക്കു മുന്നില്‍ തന്നെയാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നറിയണ്ടേ.
സിദ്ദീഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌കലിന്റെ സെറ്റിലാണ് മമ്മൂട്ടി. നയന്‍താരയാണ് നായിക. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും സിദ്ദീഖും ഒന്നിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് സിദ്ദീഖ് തന്നെ.
ഭാസ്‌കറിനു ശേഷം മാര്‍ത്താണ്ഡന്റെ അച്ഛാദിന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം മമ്മൂട്ടിയും മാര്‍ത്താണ്ഡനും ഒന്നിക്കുന്ന ചിത്രമാണിത്. അതിനു ശഷം സലിം അഹമ്മദിന്റെ പത്തേമാരിയില്‍ മമ്മൂട്ടി രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ചെയ്യും. ആദ്യകാല ഗള്‍ഫ് കുടിയേറ്റക്കാരുടെ കഥയാണിത്.

സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിലാണ് മോഹന്‍ലാലിപ്പോള്‍. മഞ്ജുവാര്യരും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശഷം ഒന്നിക്കുന്ന ചിത്രമാണിത്. ഇതിനുശേഷം ജോഷിയുടെ ലൈല ഓ ലൈലയാണ് ലാല്‍ തീര്‍ക്കുന്നത്. അമലാ പോള്‍ ആണ് നായിക. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ തീര്‍്കുന്നത്. രഞ്ജിത്തിന്റെ ലോഹത്തിലാണ് ലാല്‍ തുടര്‍ന്ന് അഭിനയിക്കുക. ആന്‍ഡ്രിയ ആണ് നായിക.
ഷിബു ഗംഗാധരന്റെ രുദ്രസിംഹാസനത്തിലാണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്. മാന്ത്രിക ചിത്രമായ അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന് ആണ് തിരക്കഥ. ശ്വേത മേനോന്‍, കനിഹ, നിക്കി എന്നിവരാണു നായികമാര്‍. അതിനു ശേഷം എം . മോഹനന്റെ മൈ ഗോഡ് പൂര്‍ത്തിയാക്കും.
ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലാണ് ദിലീപ് അഭിനയിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായാല്‍ സിദ്ദാര്‍ഥിന്റെ ചന്ദ്രേട്ടന്‍ എവിടെയാ പൂര്‍ത്തിയാക്കും. വിഷു ചിത്രമായ മര്യാദ രാമന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.


Click it and Unblock the Notifications











