നിലനില്‍പ്പിനായി സൂപ്പര്‍താരങ്ങള്‍ ഓടുന്നു

By Nirmal Balakrishnan

പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍. ഒന്നു പരാജയപ്പെട്ടാല്‍ കാര്യം കൈവിട്ടുപോകുമെന്ന അവസ്ഥയാണ്. പറഞ്ഞുവരുന്നത് മലയാള സിനിമയിലെ പുതിയ ട്രന്‍ഡ് ആണ്. വിജയിക്കുന്നവര്‍ക്കു മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന രീതിയിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണ്. അവിടെ സൂപ്പര്‍സ്റ്റാറുകള്‍ക്കുപോലും നില്‍ക്കക്കള്ളിയില്ലാതെയാകുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് അടുത്തിടെയുണ്ടായ പരാജയങ്ങള്‍ വലിയ ആപല്‍സൂചനകളാണു നല്‍കുന്നത്. ദുല്‍ക്കര്‍, ഫഹദ്, നിവിന്‍ പോളി, ജയസൂര്യ എന്നിവര്‍ വിജയത്തോടെ മുന്നേറുന്നതാണ് സൂപ്പര്‍താരങ്ങള്‍ പേടിക്കാന്‍ കാരണം.

മമ്മൂട്ടിയുടെ വര്‍ഷം, മോഹന്‍ലാലിന്റെ ലൈല ഓ ലൈല, ദിലീപിന്റെ മര്യാദ രാമന്‍, പൃഥ്വിരാജിന്റെ എന്നു നിന്റെ മൊയ്തീന്‍ എന്നീ നാലുസിനിമകള്‍ മലയാളത്തില്‍ നിര്‍ണായകമാകുന്നത് നാലുചിത്രവും നാലുപേര്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമായതുകൊണ്ടാണ്. ഇനിയുമൊരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഇവരുടെ നിലവിലുള്ള സ്ഥാനം തെറിക്കാന്‍ കാരണമാകും. കാരണം ബിജുമേനോന്‍ വരെ നായകനായ ചിത്രം വന്‍ വിജയം നേടിയതോടെ വിജയത്തിന്റെ സമവാക്യം മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ സൂക്ഷിച്ചു മുന്നേറുകയാണ് നാലുപേരും.

super-stars

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രം പതിവു മമ്മൂട്ടി സിനിമകളുടെ പ്രചാരണരീതിയില്‍ നിന്നു മാറിയുള്ളതാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതുമുതല്‍ വര്‍ഷം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. സിനിമയുടെ ഓഡിയോ റിലീസിങ്ങെല്ലാം നല്ലരീതിയില്‍ തന്നെയാണ് മാര്‍ക്കറ്റ്‌ചെയ്യുന്നത്. പ്രചാരണത്തിനു ഫഌക്‌സ് വേണ്ട എന്നുള്ള മമ്മൂട്ടിയുടെ തീരുമാനമെല്ലാം സിനിമയ്ക്ക് പോസിറ്റീവായ പബ്ലിസിറ്റി ലഭിച്ചു. സിനിമാ പ്രചാരണം ഇങ്ങനെ ചെയ്യാന്‍ കാരണം മമ്മൂട്ടിയുടെ മുന്‍ചിത്രങ്ങളുടെ പരാജയമായിരുന്നു. തൊട്ടതെല്ലാം പരാജയപ്പെട്ടുകൊണ്ടാണ് മമ്മൂട്ടി വര്‍ഷത്തിന്റെ സെറ്റിലെത്തിയത്. ഇതെങ്കിലും വിജയിച്ചില്ലെങ്കില്‍ കാര്യം കൈവിട്ടുപോകുമെന്ന് അദ്ദേഹത്തിനറിയാം.

ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്ന ലൈലഓ ലൈലയും നല്ലരീതിയില്‍ തന്നെ പ്രചാരണം നടത്തുന്നുണ്ട്. ജോഷി-മോഹന്‍ലാല്‍-അമലപോള്‍ എന്ന പേരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കാരണം ഇവരുടെ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ പാറ്റേണ്‍ തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. അടുത്തിടെ ലാല്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. അതില്‍ പെരുച്ചാഴി ഒരു ദുരന്തം തന്നെയായിരുന്നു. അതുകൊണ്ടാണ് ലൈല ഓ ലൈല നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചതും.

ഇതേ അവസ്ഥ തന്നെയാണ് ദിലീപിനും. അവതാരവും വില്ലാളിവീരനും തകര്‍ന്നതോടെ വീണ്ടും കോമഡിയുടെ ട്രാക്കിലേക്കു തന്നെ നീങ്ങുകയാണ്. കൂടെയുള്ളത് സിബി- ഉദയന്‍ ടീം ആണ്. ഈയൊരു പേരാണ് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നതും.

ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന്റെ വന്‍ പരാജയമാണ് പൃഥ്വിക്കു ദോഷമായത്. അതുവരെ നല്ലരീതിയില്‍ വിജയിച്ചു നില്‍ക്കുകയായിരുന്ന പൃഥ്വി വലിയ മലയുടെ മുകളില്‍നിന്നു വീണ അവസ്ഥയിലാണ്. ആദ്യ ഷോയില്‍ തന്നെ മോശം അഭിപ്രായം ഉണ്ടാക്കിയ ചിത്രമാണിത്. എന്നാല്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്‌നം ഇതിനു നെഗറ്റീവ് പബ്ലിസിറ്രിയാണുണ്ടാക്കിയത്. അതു മറികടക്കാനുള്ള ശ്രമത്തിലാണ് പൃഥിയിപ്പോള്‍. ചിലപ്പോള്‍ മേജര്‍ രവിയുടെ പിക്കറ്റ് 43 എന്ന ചിത്രം ആദ്യം റിലീസ് ചെയ്‌തേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X