സീരിയല്‍ നടി മേഘ്നയും തമിഴ് സിനിമയിലേക്ക്
കൊച്ചി: മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് ഒരു നായിക കൂടി തമിഴ് സിനിമയിലേക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിലെ നായികയായ മേഘ്‌നയാണ് തമിഴ് സിനിമയിലേക്ക് പോകുന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കായല്‍ എന്ന ചിത്രത്തിലേക്കാണ് മേഘ്‌നയ്ക്ക് ക്ഷണം ലഭിച്ചത്.
പതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് കായല്‍. ചന്ദ്രന്‍, ആനന്ദി, ഇമ്മാന്‍ അണ്ണാച്ചി എന്നിവരാണ് ചിത്രത്തിലഭിനയിക്കുന്ന താരങ്ങള്‍. ഡി ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.

സേനന്‍ പള്ളാശ്ശേരി ഒരുക്കിയ പറങ്കിമലയിലും മേഘ്‌ന ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മോഹക്കടല്‍ എന്ന സീരിയലിലും മേഘ്‌ന വേഷമിട്ടിരുന്നു.
മൈന, കുമ്കി എന്നിങ്ങനെ ഒട്ടേറെ മികച്ച ചിത്രങ്ങളൊരുക്കിയ പ്രഭുസോളമന്റെ കായല്‍ എന്ന പുത്തന്‍ ചിത്രവും മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അമലപോള്‍, മലയാളിയായ ലക്ഷ്മി മേനോന്‍ എന്നിവര്‍ പ്രശസ്തരാകുന്നത് പ്രഭു സോളമന്റെ ചിത്രത്തിലൂടെയാണ്.


Click it and Unblock the Notifications











