ഞാന്‍ ആ ബിഎംഡബ്ല്യു വാങ്ങിയിട്ടില്ല!!
എന്തൊക്കെയായിരുന്നു, വാപ്പച്ചിയെ പോലെ മകനും വാഹനങ്ങളോട് കമ്പം മൂത്തു, ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ബിഎംഡബ്ല്യു ഐ8 വാങ്ങി, ഇനി അതിലേ യാത്ര ചെയ്യൂ...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബിഎംഡബ്ല്യു ഐ8 കാറിനടുത്ത് ദുല്‍ഖര്‍ സല്‍മാന്‍ നില്‍ക്കുന്നത് കണ്ട് വന്ന വാര്‍ത്തകളാണീ പറയുന്നത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
ബാപ്പയെ പോലെ മകനും വാഹനങ്ങളോട് കമ്പമുണ്ടെന്നത് നിഷേധിക്കുന്നില്ല. പക്ഷെ ഇപ്പോള്‍ വന്ന, ബിഎംഡബ്ല്യു ഐ8 വാങ്ങിയെന്നതായ വാര്‍ത്തകള്‍ വ്യാജമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ദുബായില്‍ എത്തിയപ്പോള്‍ ടെസ്റ്റ്‌ഡ്രൈവിന് വേണ്ടി കാര്‍ ഓടിച്ചതായിരുന്നു. അതാരോ ക്യാമറയില്‍ പകര്‍ത്തുകയും, തെറ്റായ വാര്‍ത്തകള്‍ക്കൊപ്പം പ്രചരിപ്പിക്കുകയുമായിരുന്നെന്ന് ദുല്‍ഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഒന്നരക്കോടി വിലയുള്ള ബിഎംഡബ്ല്യു ഐ 8 ദുല്‍ഖര്‍ വാങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍. കേരളത്തില്‍ ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ലാത്ത ഈ കാര്‍ ദുല്‍ഖര്‍ ദുബായി ഷോറൂമില്‍ നിന്നാണ് വാങ്ങിച്ചതെന്നും വ്യാജവാര്‍ത്തയില്‍ പറഞ്ഞു. കേരളത്തിലെ റോഡുകളില്‍ ഇതുവരെ ഓടാത്ത ഈ കാറുമായി ദുല്‍ഖര്‍ കേരളത്തിലെത്തുമെന്നും വാര്‍ത്തകള്‍ വന്നു.
ബിഎംഡബ്ല്യൂ കാര്‍ ശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്ന കാറാണ് ബിഎംഡബ്ല്യൂ ഐ8. 4.4 സെക്കന്റിന് ഉള്ളില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ബാംഗ്ലൂര്‍ ഡെയ്്‌സിലെ കഥാപാത്രത്തെയെന്നപോലെ ദുല്‍ഖറിന് ബൈക്കുകളോടും പ്രിയമുണ്ട്.


Click it and Unblock the Notifications