എന്‍റെ പ്രിയനായകന്‍ മോഹന്‍ലാല്‍; തൃഷ

By Meera Balan

കൊച്ചി: അന്യഭാഷാ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിയ്ക്കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് നടി തെന്നിന്ത്യന്‍ നായിക തൃഷ. കൊച്ചിയില്‍ അടുത്തിടെ എത്തിയ തൃഷ മലയാളി പ്രേക്ഷകരെ വാനോളം പുകഴ്ത്തി. മറ്റ് ഭാഷകളില്‍ നിന്ന് വൃത്യസ്തമായി ഏത് ഭാഷയെയും സ്വീകരിയ്ക്കാനുള്ള മലയാളിയുടെ മനസിനെ എത്ര അഭിന്ദിച്ചാലും മതിയാവില്ലെന്നും തൃഷ. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നായകനാണെന്നും തൃഷ.

തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ലഭിയ്ക്കുന്ന അതേ സ്വീകാര്യതയാണ് മലയാളത്തിലും ലഭിയ്ക്കുന്നത്. ഒട്ടേറെ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്ന സനിമാ മേഖലയാണ് മലയാളമെന്നും തൃഷ.

Trisha

മലയാളത്തെ വാനോളം പുകഴ്ത്തിയ തൃഷ മലയാളത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചായായും മലയാള സിനിമയുടെ ഭാഗമാകാന്‍ തനിയ്ക്ക് മടിയില്ലെന്നും തൃഷ പറഞ്ഞു. തനിയ്ക്ക് ബ്രേക്ക് തന്ന വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കേരളത്തിലാണെന്നും തൃഷ. തന്റെ മുത്തശ്ശിയുടെ പാലക്കാടാണെന്നും അതിനാല്‍ കേരളത്തില്‍ താന്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും തൃഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X