ശ്രീശാന്തിനെ പൂജാഭട്ടിന് ഇഷ്ടമായി
മുംബൈ: ബാറ്റ്‌സ്മാന്‍മാരെ വേഗം കൊണ്ടും വ്യത്യസ്തതകൊണ്ടും അമ്പരപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളറായിരുന്ന ശ്രീശാന്ത് ബോളിവുഡില്‍ ഇന്നിംഗ്‌സ് തുറക്കാനൊരുങ്ങുകയാണ്. നേരത്തെ പല പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ടും ശ്രീശാന്തിന്റെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഇത്തവണ സിനിമയ്ക്കായി ശ്രീശാന്ത് കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.
ബോളിവുഡിലെ പ്രശസ്ത നടി പൂജാഭട്ട് നിര്‍മിക്കുന്ന 'കാബറേ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ശ്രീശാന്ത് വേഷമിടുന്നത്. കൗസ്തവ് നാരായണ്‍ നിയോഗി ആണ് ചിത്രത്തിന്റെ സംവിധായകന്‍. റിച്ചാ ഛദ്ദയാണ് ചിത്രത്തിലെ നായിക. ഒരു നര്‍ത്തകയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.

റിച്ച നര്‍ത്തകിയായി എത്തുമ്പോള്‍ മലയാളിയായ ഡാന്‍സ് ഗുരുവായി ശ്രീശാന്ത് വേഷമിടുന്നു. ശ്രീശാന്തിനെ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചിത്രത്തിലേക്ക് സെലക്ട് ചെയ്തിരിക്കുന്നതെന്ന് പൂജാഭട്ട് പറയുന്നു. മലയാളച്ചുവയുള്ള ഹിന്ദി സംസാരിക്കുന്ന ഒരാളെയാണ് താന്‍ തേടിനടന്നത്. അത് ശ്രീശാന്തില്‍ കണ്ടെത്തിയെന്ന് പൂജാ ഭട്ട് വ്യക്തമാക്കി.
ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനായിരുന്ന ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍പ്പെട്ടാണ് ക്രിക്കറ്റില്‍ നിന്നും പുറത്തായത്. കേസില്‍ അന്തിമവിധി വരുന്നതുവരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ശ്രീശാന്തിനെ ബിസിസിഐ വിലക്കിയിരുന്നു. ഇതിനുശേഷം, ചില ടിവി റിയാലിറ്റ ഷോകളില്‍ പങ്കെടുത്ത ശ്രീശാന്ത് ജഡ്ജസുമായി വഴക്കിട്ടത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











