»   » ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ നെഞ്ചിട്ടിപ്പ് കൂട്ടിയ മാദക സുന്ദരിയാണ് ഷക്കീല. മലയാളം വിട്ടും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ പാറി നടന്ന ഷക്കില ഇപ്പോള്‍ സിനിമകള്‍ കുറച്ച്, തന്റേതായ മറ്റൊരു ലോകത്ത് ജീവിയ്ക്കുകയാണ്.

അടുത്തിടെ ഒരു പ്രമുഖ മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല മലയാളികളുടെ തന്റേടക്കുറവിനെയും നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള ഭയത്തെയും കുറിച്ച് സംസാരിക്കുകയുണ്ടായി. വിയ്ക്കൂ...

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

മലയാളമാണ് തന്നെ ഏറ്റവും കൂടുതല്‍ അംഗികരിച്ചതെന്ന് പറയുമ്പോഴും കേരളത്തിലെ ഒരു പൊതുവേദിയില്‍ പോലും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലന്ന് ഷക്കീല പറയുന്നു

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

ഒരു പൊതു പരിപാടികളിലും തന്നെ അതിഥിയായി ക്ഷണിക്കാത്തതിന് കാരണം മലയാളകളുടെ തന്റെടക്കുറവും നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള ഭയവുമാണെന്ന് ഷക്കീല പറഞ്ഞു.

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

മലയാള സിനിമയില്‍ തനിക്ക് മുമ്പും ശേഷവും തന്നെക്കാള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നവര്‍ എത്തിരുന്നു. എന്നാല്‍ തനിക്കു മാത്രമാണ് സെക്‌സ് ബോംബ് എന്ന പേരു ലഭിച്ചത്. ഇതിനുള്ള കാരണം എന്താണെന്നും മനസിലാകുന്നില്ല.

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

മലയാളികള്‍ രഹസ്യമായി എന്റെ ചിത്രങ്ങള്‍ കാണുകയും പരസ്യമായി എന്നെ തള്ളിപ്പറയുകയും ചെയ്യുന്നു. അവര്‍ക്ക് പരസ്യമായി എന്നെ അംഗികരിക്കാന്‍ ഭയമാണ്.

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

മനസില്‍ ആഗ്രഹങ്ങള്‍ മൂടിവയ്ക്കുകയും പുറത്ത് സദാചാരം പ്രസംഗിക്കുകയുമാണ് മലയാളികള്‍ ചെയ്യുന്നത്.

ആഗ്രഹങ്ങള്‍ മൂടിവച്ച് സദാചാരം പ്രസംഗിക്കുന്നവരാണ് മലയാളികള്‍, മലയാളികള്‍ക്ക് എന്നെ ഭയം: ഷക്കീല

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭിന്നലിംഗക്കാരുടെ ഒപ്പമാണ് ഷക്കീലയുടെ ജീവിതം. അഞ്ച് വര്‍ഷം മുമ്പ് ഒരു ഭിന്നലിംഗക്ക കാരിയായ കുട്ടിയെ ഇവര്‍ ദത്തെടുത്തു. അതിന് ശേഷം ഭിന്നലിംഗത്തില്‍ പെട്ടാ ഒരാള്‍ ഷക്കീലായെ ദത്തെടുക്കാന്‍ തയാറായി വന്നു. ഇപ്പോള്‍ ഇവരാണ് ഷക്കീലയുടെ അമ്മ. അമ്മയുടെയും മകളുടെയും ഒപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരിയാണിവര്‍.

English summary
Malayali people are afraid of me says Shakeela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam