നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
തിരക്കഥാകൃത്തില്‍ നിന്നും സംവിധാനത്തിലേക്ക് തിരിഞ്ഞ ഏകെ സാജന്‍ ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പുതിയ നിയമം. ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത അസുരവിത്താണ് ഒടുവിലത്തെ ചിത്രം.
മമ്മൂട്ടിയും നയന്‍താരയുമാണ് പുതിയ നിയമത്തിലെ താരങ്ങള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, നയന്‍താരയെ ഓര്‍ത്ത് മലയാളി പ്രേക്ഷകര്‍ അഭിമാനിക്കണമെന്ന് സാജന്‍ പറയുകയുണ്ടായി.

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
പല പ്രമുഖ താരങ്ങളും നയന്‍താരയെ നായികയാക്കി സിനിമ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ ടോപ് വണ്ണാണ് നയന്‍. ഇത്രയും ഡിമാന്റുള്ള ഒരു നായിക മലയാളിയാണല്ലോ എന്നോര്‍ത്ത് നമുക്ക് അഭിമാനിക്കാം എന്നാണ് സാജന്‍ പറഞ്ഞത്

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
ഇന്ന് മലയാള സിനിമയില്‍ ഉള്ളവരില്‍ മമ്മൂട്ടിയ്ക്ക് ഏറ്റവും പെര്‍ഫക്ടായ നായിക നയന്‍താരയാണെന്നും നേരത്തെ സാജന്‍ പറഞ്ഞിരുന്നു.

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
സാജന്‍ തന്നെ തിരക്കഥയെഴുതുന്ന സിനിമയുമായി മമ്മൂട്ടിയെയും നയന്‍താരയെും സമീപിച്ചപ്പോള്‍ ഇരുവരും ചെയ്യാന്‍ ഉണ്ടായിരുന്ന സിനിമകളെല്ലാം മാറ്റിവച്ചാണ് ഈ ചിത്രത്തിന് ഓകെ പറഞ്ഞത്. അത്രയ്‌ക്കെന്തോ കാര്യമായത് പുതിയ നിയമത്തില്‍ ഉണ്ടെന്ന് സാരം

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
അഡ്വക്കറ്റ് ലൂയിസ് പോത്തന്റെയും (മമ്മൂട്ടി) കഥകളി ആര്‍ട്ടിസ്റ്റായ ഭാര്യ വാസുകിയുടെയും (നയന്‍താര) ഇന്റര്‍കാസ്റ്റ് മാര്യേജും നിയമ വശങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
കഥകളി ആര്‍ട്ടിസ്റ്റായുള്ള തന്റെ വേഷത്തില്‍ നയന്‍ വളരെ സംതൃപ്തയാണെന്ന് സാജന്‍ പറയുന്നു. കഥാപാത്രം മാത്രമല്ല, കഥാപാത്രത്തിന്റെ കോസ്റ്റിയൂമും നയന്‍സിന് ഏറെ ഇഷ്ടപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്.

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
സാധരണയായി വര്‍ഷത്തില്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരുന്ന നയന്‍താര ഇത് ആദ്യമായാണ് ഒരേ വര്‍ഷം രണ്ട് ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. മമ്മൂട്ടി നായക വേഷം അവതരിപ്പിക്കുന്ന ചിത്രമായതുക്കൊണ്ടും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കൊണ്ടുമാണ് നയന്‍താര പുതിയ നിയമത്തില്‍ അഭിനയിക്കാനെത്തിയത്. ഭാസ്‌കര്‍ ദ റാസ്‌ക്കലാണ് ഈ വര്‍ഷം ചെയ്ത മറ്റൊരു ചിത്രം. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്

നയന്‍താരയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണമെന്ന് എകെ സാജന്‍
മമ്മൂട്ടിയുടെ നായികയായി നയന്‍ വീണ്ടും അഭിനയിക്കുന്ന, മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുതിയ നിയമം ഡിസംബര്‍ 24 ന് ക്രിസ്മസ് ആഘോഷവുമായി എത്തും

Click it and Unblock the Notifications