കോശിയായി റാണ, അയ്യപ്പന്‍ നായരായി ബാലയ്യ; അയ്യപ്പനും കോശിയും സീസണ്‍ ഇനി തെലുങ്കില്‍

ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സമീപകാലത്ത് ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രം ബിജുമേനോന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ മികച്ച പ്രകനം കൂടിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഹവില്‍ദാര്‍ കോശിയും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരുടെയും പ്രതികാര കഥയായിരുന്നു പറഞ്ഞത്‌.

അയ്യപ്പന്‍ നായരായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജും കോശി കുര്യന്റെ അച്ഛന്‍ കുര്യന്‍ ജോണായി സംവിധായകന്‍ രഞ്ജിത്തുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. നായകനും പ്രതിനായകനും കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ അവര്‍ക്കൊപ്പം തന്നെ കൈയ്യടി നേടി മറ്റു അഭിനേതാക്കളും ചിത്രത്തിലുടനീളമുണ്ടായിരുന്നു. ബോക്‌സോഫീസില്‍ മികച്ച സ്വീകരിത ലഭിച്ച ചിത്രത്തിന് ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമുകളിലും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തെക്കുറിച്ച് ഇപ്പോഴും പല പ്രമുഖ ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ നടക്കുകയാണ്‌. ഫെബ്രുവരി 7ന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചത്. 50 കോടിയിലേറെ ചിത്രം കളക്ഷന്‍ നേടിയിരുന്നു.

ayyappanum koshiyum

ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക്‌ റീമേക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയുമാണ് എത്തുന്നത്. ഇതിനോടകം തന്നെ റാണ കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാലയ്യ ഇതുസംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ല. ചിത്രത്തിലെ മറ്റു താരങ്ങളെ കൂടി തീരുമാനിച്ചാല്‍ ലോക്ക് ഡൗണിശേഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്ററീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തെലുങ്ക് റീമേക്കിനൊപ്പം തന്നെ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ ആണ് ചിത്രം തമിഴില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. തമിഴ് റീമേക്കിന്റെ സംവിധായകന്‍ ആരാണ് എന്നു ഇതുവരെയും വ്യക്തമായിട്ടില്ല. എന്നാല്‍ കോശി കുര്യനായി ശശികുമാറും, അയ്യപ്പന്‍ നായരായി ശരത് കുമാറും വേഷമിടും എന്നു റിപ്പോര്‍ട്ടുകള്‍
വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X