ഹിന്ദിയില്‍ ആദ്യമായി ബിക്കിനിയിട്ടത് താന്‍: മല്ലിക

സദാചാര നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കമ്മിറ്റിയൊണ് മല്ലിക കളിയാക്കുന്നത്. ബോളിവുഡില്‍ ആദ്യമായി ചുംബനരംഗത്തും ബിക്കിനിയിട്ടും അഭിനയിച്ചത് താനാണ്. അന്നൊന്നും ഇത്ര പ്രശ്‌നം ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ സ്ത്രീകളോടുള്ള പെരുമാറ്റം ശരിയില്ലാത്തതുകൊണ്ടാണ് താന്‍ പകുതിമയം അമേരിക്കയില്‍ ചെലവഴിക്കുന്നതെന്നും നടി പറഞ്ഞു.
പുരുഷന്മാരെക്കാള്‍ താഴ്ന്ന അവസ്ഥയാണ് ഇവിടെ സ്ത്രീകള്‍ക്ക്. എന്നാല്‍ അമേരിക്കയില്‍ അങ്ങനെയല്ല. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ കണ്ട് വിഷമം തോന്നുന്നു എന്നും മല്ലിക പറഞ്ഞു. അമേരിക്കയില്‍ എന്തിനുമുള്ള സ്വാതന്ത്രം ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ തോന്നിയ പോലെ ജീവിക്കാന്‍ കഴിയില്ല - താരം പറഞ്ഞു.
രാജസ്ഥാനിലെ നേഴ്‌സായിരുന്ന ഭന്‍സാരി ദേവിയുടെ കഥ പറയുന്ന ചിത്രത്തില്‍ സീരിയസ് റോളിലാണ് മല്ലിക ഷെരാവത് അഭിനയിക്കുന്നത്. ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ഗ്ലാമറൊന്നുമില്ലാതെയാണ് ചിത്രത്തില്‍ മല്ലിക പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











