താരങ്ങള്‍ ശണ്ഠ നിര്‍ത്തുമോ?
സിനിമാരംഗത്ത് ചില താരങ്ങള്‍ തമ്മില്‍ പകയും വിദ്വേഷവും വച്ചുപുലര്‍ത്തുന്നുവെന്നാണാണ് കേള്‍ക്കുന്നത്. എതിരാളിയുടെ പടം വരുമ്പോള്‍ മറ്റേ താരത്തിന്റെ ഫാന്‍സുകാര്‍ ചിത്രത്തെ കൂവിതോല്‍പ്പിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുമത്രെ. ഇതുകാരണം പടമിറങ്ങിയ ആദ്യദിവസങ്ങളില്‍ തിയേറ്ററുകളിലെത്തുന്നവര്‍ക്ക് നേരാം വണ്ണം സിനിമ കാണാന്‍ പോലും സാധിക്കില്ല.
ദിലീപും പൃഥ്വിരാജും തമ്മില്‍ ഇത്തരമൊരു ശത്രുതയുണ്ടെന്നാണ് കേള്‍ക്കുന്നത്. ദിലീപിന്റെയും പൃഥ്വിരാജിന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ പരസ്പരം ഈ താരങ്ങളെ പറ്റി അപഖ്യാതി പരത്തുന്നത് പതിവാണത്രെ. ദിലീപും പൃഥ്വിരാജും ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ല. അതേ സമയം ദിലീപിന്റെ പല ചിത്രങ്ങളിലും പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് വേഷമിട്ടിട്ടുണ്ട്.
ദിലീപും പൃഥ്വിരാജും തമ്മില്‍ താരങ്ങളെന്ന നിലയില്‍ ഏതെങ്കിലും തരത്തില്‍ ശത്രുതയുണ്ടെങ്കില്‍ അത് അലിഞ്ഞുതീരാന്‍ വഴിയൊരുങ്ങുകയാണ്. ദിലീപിന്റെ പുതിയ ചിത്രമായ റോമിയോയില്‍ ദിലീപിന്റെ അമ്മയായി അഭിനയിക്കുന്നത് പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനാണ്.
പൃഥ്വിരാജിനു വേണ്ടി അഭിമുഖങ്ങളിലും മറ്റും സ്ഥിരമായി മല്ലികാ സുകുമാരന്‍ സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ മല്ലിക ദിലീപിനോടൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ ഇരുതാരങ്ങളും തമ്മിലുള്ള ശീതസമരം അവസാനിക്കാന്‍ അത് കാരണമാവാം.


Click it and Unblock the Notifications