»   » പൃഥ്വിയുടെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ പത്താനയെ മേക്കുന്നതിന് സമം; മല്ലിക പറയുന്നു

പൃഥ്വിയുടെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ പത്താനയെ മേക്കുന്നതിന് സമം; മല്ലിക പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ജനിച്ചന്നുമുതല്‍ സ്റ്റാറാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃത. ഒരു നോക്ക് കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചുവെങ്കിലും പൃഥ്വി മകളുടെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്നും ക്യാമറയില്‍ നിന്നും മറച്ചു വച്ചു. എന്നാല്‍ മകളുടെ രണ്ടാം പിറന്നാളില്‍ പൃഥ്വി മകളുടെ ഫോട്ടോ പുറത്ത് വിട്ടു.

സൃന്ദയോട് ഈഗോ പ്രശ്‌നങ്ങളും മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടായോ.. മിയ പറയുന്നു

മകളെ കുറിച്ച് പല അഭിമുഖത്തിലും പൃഥ്വിരാജ് സംസാരിച്ചിട്ടുണ്ട്. മകളോടുള്ള സ്‌നേഹവും മകള്‍ തരുന്ന സന്തോഷവുമാണ് പൃഥ്വി പറഞ്ഞത്. എന്നാല്‍ അലംകൃതയുടെ അച്ഛമ്മയ്ക്ക് കുറച്ചുകൂടെ പറയാനുണ്ട് ഈ വികൃതിക്കാരിയെ കുറിച്ച്.

മമ്മൂട്ടിയോ ദുല്‍ഖറോ എന്ന ചോദ്യത്തിന് ദീപ്തി സതിയുടെ ഉത്തരം, ഇതുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല!!

എത്ര വയസ്സായി

രാജുവിന്റെ മകള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സായി. പക്ഷെ ആറ് വയസ്സുകാരിയുടെ സംസാരമാണ് ആലിയ്ക്ക്. അച്ഛന്റെ അല്ലേ മകള്‍ എന്ന് മല്ലിക പറയുന്നു.

വ്യക്തമായി സംസാരിക്കും

രണ്ടര വയസ്സാണെങ്കിലും ആലി എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി സംസാരിക്കും. പണ്ട് പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത് പോലെ തന്നെ പറയേണ്ടി വരും മകളെ കുറിച്ചും എന്നാണ് മല്ലിക പറയുന്നത്.

എന്നെ കാണുമ്പോള്‍

എന്നെ കാണുമ്പോള്‍ അവള്‍ക്കൊരു പരാതി പറച്ചിലുണ്ട്. അവള്‍ക്കറിയാം, വീട്ടില്‍ അവളുടെ അച്ഛനെ പോലും നിയന്ത്രിക്കുന്നത് അച്ഛമ്മയാണെന്ന്. അച്ഛന്‍ എങ്ങിനെയാണ് വഴക്ക് പറഞ്ഞത് എന്നൊക്കെ ശരിയ്ക്ക് അതുപോലെ അഭിനയിച്ചു കാണിക്കും.

മക്കളെ കണ്ടില്ലെങ്കിലും

സുകു ഏട്ടന്‍ (സുകുമാരന്‍) ഇതൊക്കെ കാണാനില്ലല്ലോ എന്ന വിഷമം ഉള്ളിലുണ്ട്. പക്ഷെ കൊച്ചുമക്കള്‍ വല്ലാത്തൊരു വികാരമാണ്. ഇപ്പോള്‍ എനിക്ക് മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണണം. അതുകൊണ്ട് സുപ്രിയ എന്നും വൈകിട്ട് കുഞ്ഞുമായി വരും. ബോട്ടിക്യു ഒക്കെ ഉള്ളത് കൊണ്ട് പൂര്‍ണിമ എട്ട് എട്ടര ആവുമ്പോഴേക്കും എത്തും. പിന്നെ ഒരു മേളമാണ്.

രാജുവിന്റെ മകളെ നോക്കുക എന്നാല്‍

പിന്നെ രാജുവിന്റെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ ഒരു പത്ത് ആനയെ മേയ്ക്കുന്നതിന് സമമാണ്. ഇതുപോലൊരു കുസൃതിക്കാരിയില്ല. ഒരു സെക്കന്റ് അവള്‍ എവിടെയും അടങ്ങിയിരിയ്ക്കില്ല.

സുപ്രിയയ്ക്ക് പറ്റുമോ

സുപ്രിയയ്ക്ക് ഒരു രണ്ട് മൂന്ന് ജോലിക്കാര്‍ ഉണ്ടെങ്കിലും ആലിയെ നോക്കാന്‍ പറ്റില്ല. അവരൊന്നും പറഞ്ഞാല്‍ നില്‍ക്കില്ല. സുപ്രിയ തന്നെ മോളേ എന്ന് പറഞ്ഞ് പോയാലേ കേള്‍ക്കുകയുള്ളൂ.

അച്ഛനോടുള്ള അടുപ്പം

രാജുവിന്റെ ഫോട്ടോ കാണിച്ചുകൊടുത്താല്‍ നില്‍ക്കും. അച്ഛനെ അവള്‍ക്ക് പേടിയാണ്. എന്നാല്‍ അവള്‍ക്ക് ഏറ്റവും അടുപ്പവും അച്ഛനുമായിട്ടാണ് - മല്ലിക സുകുമാരന്‍ പറഞ്ഞു.

English summary
Mallika Sukumaran about Prithviraj'a daughter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X